- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കാശില്ലെന്നോർത്ത് പർച്ചെസിങ് മുടക്കേണ്ട; സൗദിയിലെ ബാങ്കുകൾ ടെല്ലർ കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിങ്ങ് പരിധി ഉയർത്തി; ഇനി മുതൽ അറുപതിനായിരം റിയാലിന്റെ വരെ പർച്ചേസിങ്ങ് നടത്താം
റിയാദ്: ഇനി ഷോപ്പിങിനിറങ്ങുമ്പോൾ കാശിന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട.സൗദിയിലെ ബാങ്കുകൾ ടെല്ലർ കാർഡ് ഉപയോഗിച്ചുള്ള പർച്ചേഴ്‌സിംങ് പരിധി ഉയർത്തി. ഇനി മുതൽ ഉപഭോക്താക്കൾക്ക് കൂടിയ വിലയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ അവസരം ലഭിക്കും. ഇരുപതിനായിരത്തിൽ നിന്ന് അറുപതിനായിരം റിയാലായാണ് പർച്ചേസിങ്ങ് പരിധി ഉയർത്തിയത്. പോയിന്റ് ഓഫ് സെയിലു
റിയാദ്: ഇനി ഷോപ്പിങിനിറങ്ങുമ്പോൾ കാശിന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട.സൗദിയിലെ ബാങ്കുകൾ ടെല്ലർ കാർഡ് ഉപയോഗിച്ചുള്ള പർച്ചേഴ്‌സിംങ് പരിധി ഉയർത്തി. ഇനി മുതൽ ഉപഭോക്താക്കൾക്ക് കൂടിയ വിലയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ അവസരം ലഭിക്കും. ഇരുപതിനായിരത്തിൽ നിന്ന് അറുപതിനായിരം റിയാലായാണ് പർച്ചേസിങ്ങ് പരിധി ഉയർത്തിയത്.
പോയിന്റ് ഓഫ് സെയിലുകളിൽ നിന്ന് നടത്താവുന്ന പർച്ചേഴ്‌സുകളുടെ പരിധി മൂന്ന് ഇരട്ടിയായാണ് ഉയർത്തിയത്. ഇതുവരെ പരമാവധി ഒരു ദിവസം ഇരുപതിനായിരം റിയാലിന്റെ പർച്ചേഴ്‌സിന് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇത് അറുപതിനായിരം ആക്കിയാണ് വർധിപ്പിച്ചത്. കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇത് വളരെ പ്രയോജനപ്പെടും.
എന്നാൽ ടെല്ലർ കാർഡുകൾ ഉപയോഗിച്ച് ഒരു ദിവസം എ.ടി.എം മെഷീനുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക ഉയർത്തിയിട്ടില്ല. ഇത് നിലവിലുള്ള അയ്യായിരം തന്നെ ആയി തുടരുമെന്ന് ബാങ്കുകൾ അറിയിച്ചു.
പുതിയ സൗകര്യം വന്നതായി വിവിധ ബാങ്കുക ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങി. സ്വർണം, വാഹനങ്ങൾ, ഫ്‌ളാറ്റുകൾ തുടങ്ങി വലിയ തുകക്കുള്ള സാധനങ്ങൾ വാങ്ങുന്നവർക്കാണ് പുതിയ സൗകര്യം ഏറെ പ്രയോജനപ്പെടുക. പോയിന്റ് ഒഫ് സെയിലുകൾ വഴി ഉപയോഗിക്കാവുന്ന സംഖ്യ ഉയർത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കൾ പാസ്വേർഡുകൾ സുക്ഷിക്കുന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമുണ്ട്.