- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസാനിൽ അൽ രാജ്ഹി ബാങ്കിൽ ഭീകരാക്രമണം; രണ്ടു മരണം; നാലു പേർക്ക് പരിക്ക്
റിയാദ്: ദക്ഷിണ സൗദി അറേബ്യൻ മേഖലയിലെ ജിസാനിൽ അൽ രാജ്ഹി ബാങ്കിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ബാങ്കിൽ അതിക്രമിച്ചു കയറിയ യുവാവ് മെഷീൻ ഗൺ ഉപയോഗിച്ച് നടത്തിയ വെടിവയ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ബാങ്ക് മാനേജരും ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ബാങ്കിനുള്ളിലേക്ക് മെഷീൻ ഗണ്ണുമായി എത്തിയ
റിയാദ്: ദക്ഷിണ സൗദി അറേബ്യൻ മേഖലയിലെ ജിസാനിൽ അൽ രാജ്ഹി ബാങ്കിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ബാങ്കിൽ അതിക്രമിച്ചു കയറിയ യുവാവ് മെഷീൻ ഗൺ ഉപയോഗിച്ച് നടത്തിയ വെടിവയ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ബാങ്ക് മാനേജരും ഉൾപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ബാങ്കിനുള്ളിലേക്ക് മെഷീൻ ഗണ്ണുമായി എത്തിയ ഇരുപതു വയസിനു മുകളിൽ പ്രായമുള്ള യുവാവ് ബാങ്ക് ജീവനക്കാർക്കും ഇടപാടുകാർക്കും എതിരേ നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ചിതറിയോടിയ ആൾക്കാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി അക്രമിയെ കീഴടക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം തിരക്കേറിയ സമയമായിരുന്നതിനാൽ നാല്പതോളം ഇടപാടുകാർ ബാങ്കിനുള്ളിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് ബാങ്കിനുള്ളിൽ കയറിയ അക്രമി തുടരെ ഗ്ലാസിൽ നിറയൊഴിക്കുകയായിരുന്നു. പിന്നീട് വാതിൽക്കൽ എത്തി നിലയുറപ്പിച്ച അക്രമി വീണ്ടും ബാങ്കിനുള്ളിൽ കയറി ആൾക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ വെടിയേറ്റ് മരിച്ച രണ്ടുപേരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.