- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഹോട്ടലുകളിൽ അൽ ജസീറ ചാനലുകൾക്ക് വിലക്ക്; ഹോട്ടൽ റൂമുകളിലും മറ്റും ചാനൽ പ്രദർശിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ
ജിദ്ദ: ഹോട്ടലുകളിലും മറ്റു ടൂറിസ്റ്റ് താമസകേന്ദ്രങ്ങളിലും അൽ ജസീറ ചാനലുകൾ പ്രദർശിപ്പിക്കുന്നതിന് രാജ്യ്ത്ത വിലക്ക് ഏർപ്പെടുത്തി. ഇവിടങ്ങളിൽ അൽ ജസീറയുടെ ഏതെങ്കിലും ചാനലുകൾ പ്രദർശിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ലൈസൻസ് റദ്ദാക്കൽ നടപടികളും നേരിടേണ്ടി വരുമെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു. അൽ ജസീറ മീഡിയ നെറ്റ് വർക്കിന്റെ എല്ലാ ചാനലുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും പകരം സൗദിയുടെ ടെലിവിഷൻ ചാനലുകൾ സ്ഥാപിക്കാനുമാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേറ്റ് ഉത്തരവിട്ടിരിക്കുന്നത്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലാണ് അൽ ജസീറ. ഖത്തറുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വന്നതോടെയാണ് അൽ ജസീറ ചാനലിനും രാജ്യത്ത് വിലക്ക് കൊണ്ടു വന്നത്.
ജിദ്ദ: ഹോട്ടലുകളിലും മറ്റു ടൂറിസ്റ്റ് താമസകേന്ദ്രങ്ങളിലും അൽ ജസീറ ചാനലുകൾ പ്രദർശിപ്പിക്കുന്നതിന് രാജ്യ്ത്ത വിലക്ക് ഏർപ്പെടുത്തി. ഇവിടങ്ങളിൽ അൽ ജസീറയുടെ ഏതെങ്കിലും ചാനലുകൾ പ്രദർശിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ലൈസൻസ് റദ്ദാക്കൽ നടപടികളും നേരിടേണ്ടി വരുമെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.
അൽ ജസീറ മീഡിയ നെറ്റ് വർക്കിന്റെ എല്ലാ ചാനലുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും പകരം സൗദിയുടെ ടെലിവിഷൻ ചാനലുകൾ സ്ഥാപിക്കാനുമാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേറ്റ് ഉത്തരവിട്ടിരിക്കുന്നത്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലാണ് അൽ ജസീറ. ഖത്തറുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വന്നതോടെയാണ് അൽ ജസീറ ചാനലിനും രാജ്യത്ത് വിലക്ക് കൊണ്ടു വന്നത്.
Next Story