- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിയാഘോഷിക്കാനായി കടലിലിറങ്ങാൻ പോകുന്നവർ ജാഗ്രതേ! സൗദിയിലെ നിരോധിത സ്ഥലങ്ങളിൽ നീന്തിയാൽ 500 മുതൽ 1000 റിയാൽ വരെ പിഴ ശിക്ഷ ഈടാക്കാൻ അധികൃതർ
ദമ്മാം: അവധി ദിനങ്ങളിൽ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി കടലിലിറങ്ങി സമയം ചിലവഴിക്കുന്നവർ നിരവധിയാണ്. എന്നാൽ സൗദിയിലെ ചില പ്രദേശങ്ങളിൽ നീന്താനിറങ്ങു ന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ കടൽതീരത്ത് നിരോധിത സ്ഥലങ്ങളിൽ നീന്താൻ ഇറങ്ങിയാലാണ് പിഴ അടക്കേണ്ടി വരുക. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രവിശ്യയിലെ ചില തീരങ്ങളിൽ നീന്തുന്നതിന് തീരസംരക്ഷണ സേന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീരസംരക്ഷണ സേന വക്താവ് ഉമർ അക്ലബിയാണ് വ്യക്തമാക്കിയത്. നിരോധിത മേഖലകളിൽ തീര സംരക്ഷണ സേന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ സന്ദർശകരത്തെുന്ന ഹാഫ് മൂൺ ബീച്ചിലെ ചില സ്ഥലങ്ങളിലും നീന്തലിന് വിലക്കുണ്ട്
ദമ്മാം: അവധി ദിനങ്ങളിൽ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി കടലിലിറങ്ങി സമയം ചിലവഴിക്കുന്നവർ നിരവധിയാണ്. എന്നാൽ സൗദിയിലെ ചില പ്രദേശങ്ങളിൽ നീന്താനിറങ്ങു ന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ കടൽതീരത്ത് നിരോധിത സ്ഥലങ്ങളിൽ നീന്താൻ ഇറങ്ങിയാലാണ് പിഴ അടക്കേണ്ടി വരുക.
നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രവിശ്യയിലെ ചില തീരങ്ങളിൽ നീന്തുന്നതിന് തീരസംരക്ഷണ സേന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീരസംരക്ഷണ സേന വക്താവ് ഉമർ അക്ലബിയാണ് വ്യക്തമാക്കിയത്.
നിരോധിത മേഖലകളിൽ തീര സംരക്ഷണ സേന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ സന്ദർശകരത്തെുന്ന ഹാഫ് മൂൺ ബീച്ചിലെ ചില സ്ഥലങ്ങളിലും നീന്തലിന് വിലക്കുണ്ട്