- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ സംവിധാനം; 30 ദിവസത്തിനകം നല്കിയിരുന്ന ബിസിനസ് വിസിറ്റ് വിസ 24 മണിക്കൂറിനകം
റിയാദ്: സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത്. 30 ദിവസത്തിനകം ലഭിച്ചിരുന്ന ബിസിനസ് വിസിറ്റ് വിസ 24 മണിക്കൂറിനുള്ള ലഭ്യമാക്കുന്ന പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്. വിദേശ നിക്ഷേപകരെ സൗദിയിലേക്കാകർഷിക്കാനും പെട്രോളിതര വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ചാണ് ബിസിനസ് വിസ നടപടികൾ ഉദാരമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ഗണത്തിലായാണ് വിദേശ നിക്ഷേപകർക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കുക. സൗദിയിൽ വാണിജ്യ സംരംഭമുള്ള വിദേശികൾക്കുള്ള സന്ദർശന വിസ, ബിസിനസ് പ്രമുഖർക്കുള്ള സന്ദർശന വിസ, വാണിജ്യ നിവേദക സംഘങ്ങൾക്കുള്ള സന്ദർശന വിസ എന്നീ ഗണത്തിലാണ് 24 മണിക്കൂറിനകം വിദേശകാര്യ മന്ത്രാലയം ഓൺലൈൻ വിസ നൽകുക. ചേംബർ അറ്റസ്റ്റേഷൻ അനിവാര്യമല്ല എന്നതും ഓൺലൈൻ സന്ദർശന വിസയുടെ പ്രത്യേകതയാണ്. വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വാണിജ്യം, ആഭ്യന്തരം, തൊഴിൽ, സാമൂഹിക ക്ഷേമം എന്നീ മന്ത്രാലയങ്ങളും സൗദി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയും സൗദി ചേംബറുകളും ചേ
റിയാദ്: സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത്. 30 ദിവസത്തിനകം ലഭിച്ചിരുന്ന ബിസിനസ് വിസിറ്റ് വിസ 24 മണിക്കൂറിനുള്ള ലഭ്യമാക്കുന്ന പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്.
വിദേശ നിക്ഷേപകരെ സൗദിയിലേക്കാകർഷിക്കാനും പെട്രോളിതര വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ചാണ് ബിസിനസ് വിസ നടപടികൾ ഉദാരമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മൂന്ന് ഗണത്തിലായാണ് വിദേശ നിക്ഷേപകർക്ക് ബിസിനസ് വിസിറ്റ് വിസ അ
നുവദിക്കുക. സൗദിയിൽ വാണിജ്യ സംരംഭമുള്ള വിദേശികൾക്കുള്ള സന്ദർശന വിസ, ബിസിനസ് പ്രമുഖർക്കുള്ള സന്ദർശന വിസ, വാണിജ്യ നിവേദക സംഘങ്ങൾക്കുള്ള സന്ദർശന വിസ എന്നീ ഗണത്തിലാണ് 24 മണിക്കൂറിനകം വിദേശകാര്യ മന്ത്രാലയം ഓൺലൈൻ വിസ നൽകുക.
ചേംബർ അറ്റസ്റ്റേഷൻ അനിവാര്യമല്ല എന്നതും ഓൺലൈൻ സന്ദർശന വിസയുടെ പ്രത്യേകതയാണ്. വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വാണിജ്യം, ആഭ്യന്തരം, തൊഴിൽ, സാമൂഹിക ക്ഷേമം എന്നീ മന്ത്രാലയങ്ങളും സൗദി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയും സൗദി ചേംബറുകളും ചേർന്നാണ് വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾ ആസൂ
ത്രണം ചെയ്തിട്ടുള്ളത്.