സൗദിയിലെ റിയാദിലും ജിദ്ദയിലും പൊതുഗതാഗത സേവനങ്ങൾ സർവ്വീസ് തുടങ്ങി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സുകൾ ആണ് സർവ്വീനെത്തിയിരിക്കുന്നത്. സൗദി പബ്ലിക് ട്രാൻപോർട്ടേഷന് കീഴിലാണ് പുതിയ സർവീസുകൾ.

നിലവിൽ സിറ്റി സർവീസിൽ ഓടുന്ന ബസുകൾക്ക് പകരം സാപ്റ്റികോയുടെ അതിനൂതന ബുസകൾ നിരത്തിലിറക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. റിയാദ് സിറ്റി ഡവലപ്‌മെന്റ് അഥോറിറ്റിയാണ് തലസ്ഥാനത്ത് ഇതിന് മേൽനോട്ടം വഹിക്കുക. ജിദ്ദ മെട്രോ കമ്പനിക്കയിരിക്കും ജിദ്ദയിൽ പൊതുഗതാഗതത്തിന്റെ മേൽനോട്ടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസിന് മൂന്ന് റിയാലാണ് ടിക്കറ്റ് നിരക്ക്.

നാല് മാസം മുമ്പ് മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് പൊതുഗതാഗത രംഗത്തേക്ക് പുതിയ ബസുകൾ രംഗപ്രവേശം ചെയ്യുന്നത്. നിലവിൽ സ്വന്തം ഉടമസ്ഥതയിൽ ബസ് സർവീസ് നടത്തുന്ന സ്വദേശികൾക്ക് പൊതുഗതാഗത രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാനും അധികൃതർ പദ്ധതിയിട്ടിട്ടുണ്ട്. ദീർഘ ദൂര യാത്രക്കായും പുതിയ സേവനങ്ങളുണ്ടാകും.