സൗദിയിൽ ലോക്കൽ ടെലിഫോൺ കോൾ നിരക്കുകൾ കുത്തനെ കുറയുമെന്ന് റിപ്പോർട്ട്. ടെലികോം കമ്പനികൾ കോളുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് ഈടാക്കുന്ന നിരക്കിൽ കുറവുവരുത്താൻ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മിഷൻ തീരുമാനിച്ചതാണ് കോൾ നിരക്ക് കുറയാൻ കാരണം.

നിലവിൽ മൊബൈൽ ഫോൺ കോളുകൾക്ക് മിനിറ്റിൽ 10 ഹലാലയാണ് മറ്റു നെറ്റുവർക്കുക ളിലേക്ക് കണക്ട് ചെയ്യുന്നതിന് ഈടാക്കുന്നത്. ഇത് അഞ്ചര ഹലാലയായി കുറച്ചു. ലാൻഡ് ഫോൺകോളുകൾ കണക്ട് ചെയ്യുതിനുള്ള നാലര ഹലാലയിൽ നിന്ന് രണ്ടേകാൽ ഹലാലയായും കുറച്ചിട്ടുണ്ട്.പുതിയ നിരക്കുകൾ ഡിസംബറില്പ്രാബല്യത്തില്‌വരുമെന്നും കമ്മിഷന്അറിയിച്ചു.