റിയാദ്: രാജ്യത്തെ ഡിസൈനർമാരെയും മോഡലുകളെയും ഇരുട്ടിലാക്കി ഫാഷൻ ഷോകൾക്ക് നിരോധനം. സൗദിയിൽ അനുമതി ഇല്ലാതെ പല കമ്പനികളും ഫാഷൻ ഷോകൾ നടത്തിയതാണ് പുതിയ തീരുമാനത്തിന് പ്രധാന കാരണം. ഫാഷൻ ഡിസൈനുകളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യത്തിനായി ഫാഷൻ ഷോകൾ അനുവദിക്കില്ലെന്ന് സൗദി കൗൺസിൽ ഓഫ് ചേമ്പേഴ്‌സ് വ്യക്തമാക്കി.

ഫാഷൻ ഷോകൾ നിരോധിച്ചതായി കൗൺസിൽ കമ്പനികളെയും സ്വകാര്യ ഡിസൈനർമാരെയും അറിയിച്ചു. ചേംബർ ഓഫ് കോമ്മെർസിൽ നിന്നും അനുമതി വാങ്ങാതെ നിരവധി ഫാഷൻ ഷോകൾ സമീപകാലത്ത് നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ചേംബർ ഓഫ് കോമേഴ്‌സിനെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോർട്ട് ചെയ്തു. നിരോധന ഉത്തരവ് ഉത്തരവ് ഇല്ലാത്ത സാഹചര്യത്തിലാണ് പല കമ്പനികളും വൻകിട ഹോട്ടലുകളിലും മറ്റും ഫാഷൻ ഷോകൾ സംഘടിപ്പിച്ചിരുന്നത്.

ലൈസൻസ് ഇല്ലാതെ സംഘടിപ്പിക്കപ്പെട്ടതാണെങ്കിലും അധികൃതർ ഇതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. പുരുഷ മോഡലുകളെ വച്ചാണ് കൂടുതൽ ഫാഷൻ ഷോകളും സൗദിയിൽ നടക്കാറുള്ളത്. പുതിയ തീരുമാനം മോഡലുകളെയും നിർമ്മാതാക്കളേയുമെല്ലാം ബാധിക്കും. തീരുമാനം പിൻവലിക്കണം എന്ന് പല മോഡലുകലും കമ്പനികളും ആവശ്യപ്പെട്ടു.