- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാകും; ഇറക്കുമതി തീരുവ ഇരട്ടിയാക്കിയതോടെ സിഗരറ്റ് വില വർദ്ധിപ്പിച്ച് വ്യാപാരികൾ; വിലയിൽ 20 ശതമാനം വർദ്ധനവ്
സൗദിയിൽ സിഗരറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ സിഗരറ്റ് വില ഉയർന്നു. സൗദി കസ്റ്റംസ് അധികൃതർ സിഗരറ്റ് ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയായിട്ടാണ് വർദ്ധിപ്പിച്ചത്. ഇതോടെ വിവിധ സിഗരറ്റുകളുടെ വില വ്യാപാരികളും വർധിപ്പിച്ചു. ഓരോ പാക്കറ്റിന്റെയും ഇറക്കുമതി തീരുവ രണ്ടു റിയാലിൽ നിന്നും നാല് റിയാലായാണ് ഉയർത്തിയിരിക്കുന്നത്. ഏതാണ്ട് ഇരട്ടിയോളമാണ് വർധനവ്. ജിസിസി ഉച്ചകോടി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിരി ക്കുന്നത്.പുതിയ നിരക്ക് നിലവിൽ വന്നതോടെ ഓരോ പാക്കറ്റ് സിഗരറ്റിന്റെയും ഇറക്കുമതി തീരുവ രണ്ട് റിയാലിൽ നിന്നും നാല് റിയാലായി മാറിയിട്ടുണ്ട്. സൗദിയിലേക്ക് ഇറക്കു മതിചെയ്യുന്ന എല്ലാ സാധനങ്ങളുടെയും വില നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ പുകയില ഉത്പന്നങ്ങളുടെ യഥാർത്ഥ വില ഇറക്കുമതി ഏജൻസികൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതു കാരണമാണ് സിഗരറ്റിന്റെ സിഗരറ്റിന്റെ ഏറ്റവും കുറഞ്ഞ വില ഇരട്ടിയായി കസ്റ്റംസ് ഉയർത്തിയത്. മൊത്ത ചില്ലറ വൃാപാരികൾ ഒരുപോലെയാണ് സിഗരറ്റിന് വ
സൗദിയിൽ സിഗരറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ സിഗരറ്റ് വില ഉയർന്നു. സൗദി കസ്റ്റംസ് അധികൃതർ സിഗരറ്റ് ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയായിട്ടാണ് വർദ്ധിപ്പിച്ചത്. ഇതോടെ വിവിധ സിഗരറ്റുകളുടെ വില വ്യാപാരികളും വർധിപ്പിച്ചു. ഓരോ പാക്കറ്റിന്റെയും ഇറക്കുമതി തീരുവ രണ്ടു റിയാലിൽ നിന്നും നാല് റിയാലായാണ് ഉയർത്തിയിരിക്കുന്നത്. ഏതാണ്ട് ഇരട്ടിയോളമാണ് വർധനവ്.
ജിസിസി ഉച്ചകോടി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിരി ക്കുന്നത്.പുതിയ നിരക്ക് നിലവിൽ വന്നതോടെ ഓരോ പാക്കറ്റ് സിഗരറ്റിന്റെയും ഇറക്കുമതി തീരുവ രണ്ട് റിയാലിൽ നിന്നും നാല് റിയാലായി മാറിയിട്ടുണ്ട്. സൗദിയിലേക്ക് ഇറക്കു മതിചെയ്യുന്ന എല്ലാ സാധനങ്ങളുടെയും വില നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ പുകയില ഉത്പന്നങ്ങളുടെ യഥാർത്ഥ വില ഇറക്കുമതി ഏജൻസികൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതു കാരണമാണ് സിഗരറ്റിന്റെ സിഗരറ്റിന്റെ ഏറ്റവും കുറഞ്ഞ വില ഇരട്ടിയായി കസ്റ്റംസ് ഉയർത്തിയത്.
മൊത്ത ചില്ലറ വൃാപാരികൾ ഒരുപോലെയാണ് സിഗരറ്റിന് വില കൂട്ടിയിരിക്കുന്നത്. മാൽബോഗറൊ സിഗരറ്റിന്റെ ഇരുപതെണ്ണത്തിന്റെ പാക്കറ്റിന് പത്ത് റിയാലിൽ നിന്നും ഏഴ് റിയാലും ഏഴ് റിയാലിന്റെ പാക്കറ്റിന് എട്ട് റിയാലുമായും വില കൂട്ടി. റോത്ത്മാൻസ്ല സിഗരറ്റിന്റെ ഏഴ് റിയാലിന്റെ പാക്കറ്റിന് ഒമ്പത് റിയാൽ കൂട്ടിയാണ് ചെറുകിട വ്യാപാരികൾ വിൽക്കുന്നത്.