- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാവിനെ സ്തുതിച്ചത് കൂടിപ്പോയി; ദൈവത്തോട് ഉപമിച്ചുള്ള ലേഖനത്തിൽ ദേഷ്യം പിടിച്ച് സൽമാൻ രാജാവ്; അൽജസീറ ലേഖകന്റെ പണി തെറിച്ചത് ഇങ്ങനെ
സൗദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസിസ് അൽ സൗദിനെ പരിധി വിട്ട് സ്തുതിച്ച അൽ ജസീറ ലേഖകൻ റമദാൻ അൽ എനെൻസിക്ക് ജോലി പോയി. തന്നെ ദൈവത്തോട് ഉപമിച്ച് കൊണ്ട് റമദാൻ എഴുതിയ ലേഖനമായിരുന്നു സൽമാൻ രാജാവിനെ ദേഷ്യ പിടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. രാജാവിനെയാണെങ്കിലും സ്തുതിക്കുമ്പോൾ ഒരു പരിധിയൊക്കെ വയ്ക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഈ അനുഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. വെള്ളിയാഴ് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്റെ പേരിൽ റമദാനെ പിരിച്ച് വിടാനുള്ള ഉത്തരവ് സൽമാൻ രാജാവ് തന്നെയാണ് നൽകിയിരിക്കുന്നതന്. ഈ വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച സൗദി ഡെയിലിയായ അൽ ജസീറക്കെതിരെ നടപടിയെടുക്കാനും സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ലേഖനത്തിന്റെ തലക്കെട്ട് കണ്ട് താൻ ഞെട്ടിപ്പോയെന്നണ് ഇൻഫർമേഷൻ മിനിസ്റ്റർ അവാദ് ബിൻ സലെഹ് അൽ അവാദിനെഴുതിയ കത്തിലൂടെ രാജാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു ലേഖനം തങ്ങൾക്ക് സ്വീകരിക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും ഇത് തങ്ങൾക്ക് വേണ്ടെന്നുമാണ് രാജാവ് ഈ കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്
സൗദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസിസ് അൽ സൗദിനെ പരിധി വിട്ട് സ്തുതിച്ച അൽ ജസീറ ലേഖകൻ റമദാൻ അൽ എനെൻസിക്ക് ജോലി പോയി. തന്നെ ദൈവത്തോട് ഉപമിച്ച് കൊണ്ട് റമദാൻ എഴുതിയ ലേഖനമായിരുന്നു സൽമാൻ രാജാവിനെ ദേഷ്യ പിടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. രാജാവിനെയാണെങ്കിലും സ്തുതിക്കുമ്പോൾ ഒരു പരിധിയൊക്കെ വയ്ക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഈ അനുഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്.
വെള്ളിയാഴ് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്റെ പേരിൽ റമദാനെ പിരിച്ച് വിടാനുള്ള ഉത്തരവ് സൽമാൻ രാജാവ് തന്നെയാണ് നൽകിയിരിക്കുന്നതന്. ഈ വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച സൗദി ഡെയിലിയായ അൽ ജസീറക്കെതിരെ നടപടിയെടുക്കാനും സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ലേഖനത്തിന്റെ തലക്കെട്ട് കണ്ട് താൻ ഞെട്ടിപ്പോയെന്നണ് ഇൻഫർമേഷൻ മിനിസ്റ്റർ അവാദ് ബിൻ സലെഹ് അൽ അവാദിനെഴുതിയ കത്തിലൂടെ രാജാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം ഒരു ലേഖനം തങ്ങൾക്ക് സ്വീകരിക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും ഇത് തങ്ങൾക്ക് വേണ്ടെന്നുമാണ് രാജാവ് ഈ കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരാമർശങ്ങളും ഉള്ളടക്കങ്ങളുമുള്ള ലേഖനങ്ങളും മറ്റും ഒരൊറ്റ മാധ്യമവും പ്രസിദ്ധീകരിക്കരുതെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാജാവ് ഈ കത്തിലൂടെ മുന്നറിയിപ്പേകുന്നു. സംഭവം വിവാദമായതോടെ അൽജസീറ പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. രാജാവിനെ സ്തുതിക്കാനും പ്രശംസിക്കാനും കോളമിസ്റ്റ് തെറ്റായ രീതിയാണ് പ്രയോഗിച്ചിരിക്കുന്നതെന്നും പത്രം വിശദീകരണം നൽകുന്നു.