- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശ വനിതാ ഡ്രൈവർമാരെ അന്വേഷിച്ച് സൗദി കമ്പനികളും കുടുംബാംഗങ്ങളും; വനിതാ ഡ്രൈവിങ് സംബന്ധിച്ച് കൂടുതൽ ഉത്തരവുകൾ പ്രതീക്ഷിച്ച് സൗദി
റിയാദ്: രാജ്യത്ത് വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിറക്കിയതോടെ ഡ്രൈവിങ് പഠിക്കുന്നതിന് കൂടുതൽ വനിതകൾ രംഗത്തെത്തി. അതേസമയം സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കാൻ കാർ റെന്റൽ കമ്പനികളും ബിസിനസ് ഗ്രൂപ്പുകളും സൗദി കുടുംബാംഗങ്ങളും പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിച്ചതുമായി സംബന്ധിച്ച് കൂടുതൽ ഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്യം. വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കുന്നത് സംബന്ധിച്ചാണ് ഉത്തരവ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്. വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയതോടെ പൊതുഗതാഗത സംവിധാനത്തിൽ ഇത് ഏറെ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നും സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര കുറച്ചു കൂടി സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഡ്രൈവർമാരെ സംബന്ധിച്ച് കൂടുതൽ ഉത്തരവുകൾ വരുമന്നാണ് റിക്രൂട്ട്‌മെന്റ് ഏജൻസികളും ബിസിനസ് സ്ഥാപനങ്ങളും കരുതുന്നത്. അതേസമയം
റിയാദ്: രാജ്യത്ത് വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിക്കൊണ്ട് സൽമാൻ രാജാവ് ഉത്തരവിറക്കിയതോടെ ഡ്രൈവിങ് പഠിക്കുന്നതിന് കൂടുതൽ വനിതകൾ രംഗത്തെത്തി. അതേസമയം സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കാൻ കാർ റെന്റൽ കമ്പനികളും ബിസിനസ് ഗ്രൂപ്പുകളും സൗദി കുടുംബാംഗങ്ങളും പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിച്ചതുമായി സംബന്ധിച്ച് കൂടുതൽ ഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്യം. വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കുന്നത് സംബന്ധിച്ചാണ് ഉത്തരവ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്.
വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയതോടെ പൊതുഗതാഗത സംവിധാനത്തിൽ ഇത് ഏറെ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നും സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര കുറച്ചു കൂടി സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഡ്രൈവർമാരെ സംബന്ധിച്ച് കൂടുതൽ ഉത്തരവുകൾ വരുമന്നാണ് റിക്രൂട്ട്‌മെന്റ് ഏജൻസികളും ബിസിനസ് സ്ഥാപനങ്ങളും കരുതുന്നത്.
അതേസമയം വനിതകൾക്ക് ഡ്രൈവിങ് അനുവദിച്ചതോടെ വിദേശത്തു നിന്ന് രാജ്യത്ത് എത്തുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിലവിൽ സൗദിയിലുള്ള വിദേശ ഡ്രൈവർമാരുടെ എണ്ണം 1.3 മില്യൺ ആണ്. കരീം പോലെയുള്ള റെന്റ് എ കാർ കമ്പനികൾ പുതുതായി ഒരു ലക്ഷത്തോളം വനിതാ ഡ്രൈവർമാരെ നിയമിക്കാനും പദ്ധതിയിടുന്നുണ്ട്. രാജ്യത്ത് പുതുതായി രൂപപ്പെടുന്ന വിപണി പിടിച്ചടക്കാനാണ് കമ്പനികൾ മത്സരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി വിദേശത്തു നിന്നുള്ള വനിതാ ഡ്രൈവർമാരെ നിയമിക്കാനും സൗദി കുടുംബാംഗങ്ങൾ തയാറാകുമെന്നും ഇത് മറ്റൊരു സാധ്യത തെളിയിക്കുന്നുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവിങ് അറിയാവുന്ന വനിതകളെ വിദേശത്തു നിന്ന് വരുത്തിയാൽ വീട്ടുജോലികളിലും മറ്റും സഹായിക്കുമെന്നും വ്യത്യസ്ത ജോലിക്കായി കൂടുതൽ പേരെ നിയമിക്കേണ്ട ആവശ്യകത ഇല്ലാതാകുമെന്നും വിലയിരുത്തുന്നു.