- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്കപ്പ് ഇട്ടാലും പുരുഷ ട്രാഫിക് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയാലും ശിക്ഷ ഉറപ്പ്; കർശന നിബന്ധനകൾക്കൊപ്പം ശുറാ കൗൺസിലിന്റെ അനുകൂല ശുപാർശ; സൗദിയിൽ സ്ത്രീയ്ക്ക് കാറുമായി നിരത്തിലിറങ്ങാൻ കടമ്പകളേറെ
റിയാദ്: സ്ത്രീകൾക്കു വാഹനമോടിക്കാൻ വിലക്കുള്ള ലോകത്തിലെ ഏക രാജ്യമായ സൗദിയിൽ സ്ത്രീകൾ ഡ്രൈവിങ് സീറ്റിലിരിക്കണമെങ്കിൽ കർശന നിബന്ധനകളും പാലിച്ചേ മതിയാവൂ. വനിതകൾക്കു വാഹനമോടിക്കാൻ അനുവാദം കൊടുക്കാമെന്ന ശുപാർശയ്‌ക്കൊപ്പം സൗദി ശൂറ കൗൺസിൽ (ഉപദേശക സമിതി) രാജാവിനു സമർപ്പിച്ച വ്യവസ്ഥകൾ വായിച്ചാൽ ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. അത്ര
റിയാദ്: സ്ത്രീകൾക്കു വാഹനമോടിക്കാൻ വിലക്കുള്ള ലോകത്തിലെ ഏക രാജ്യമായ സൗദിയിൽ സ്ത്രീകൾ ഡ്രൈവിങ് സീറ്റിലിരിക്കണമെങ്കിൽ കർശന നിബന്ധനകളും പാലിച്ചേ മതിയാവൂ. വനിതകൾക്കു വാഹനമോടിക്കാൻ അനുവാദം കൊടുക്കാമെന്ന ശുപാർശയ്‌ക്കൊപ്പം സൗദി ശൂറ കൗൺസിൽ (ഉപദേശക സമിതി) രാജാവിനു സമർപ്പിച്ച വ്യവസ്ഥകൾ വായിച്ചാൽ ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. അത്രയേറെ കടമ്പകളാണ് ഇതിനായി കൗൺസിൽ സമർപ്പിച്ച ശുപാർശകളിലുള്ളത്.
സ്ത്രീകൾക്കു വയസ് 30 കഴിയണം, പരമ്പരാഗത വസ്ത്രമേ ധരിക്കാവൂ, മേക്കപ് പാടില്ല എന്ന് തുടങ്ങിയിട്ടുള്ള നിബന്ധനകളിൽ
വണ്ടിയോടിക്കണമെങ്കിൽ, അടുത്ത ബന്ധുവായ പുരുഷന്റെ അനുവാദം വേണമെന്നും പറഞ്ഞിരിക്കുന്നു. ഇത് ഭർത്താവോ പിതാവോ ആകാം അല്ലെങ്കിൽ സഹോദരനോ മകനോ.
നഗരത്തിനുള്ളിലെ ചെറു യാത്രകൾ ഒറ്റയ്ക്കായാലും കുഴപ്പമില്ല എന്നാൽ പ്രവൃത്തി ദിവസങ്ങളായ ശനി മുതൽ ബുധൻ വരെ രാവിലെ ഏഴുമുതൽ രാത്രി എട്ടു വരെയേ വണ്ടിയോടിക്കാവൂ; വാരാന്ത്യ ദിനങ്ങളായ വ്യാഴവും വെള്ളിയും ഉച്ചമുതൽ രാത്രി എട്ടു വരെയും.സ്ത്രീകളുടെ ഡ്രൈവിങ് നടപ്പിലായാൽ വനിതാ ഗതാഗത വകുപ്പ് രൂപീകരിക്കണമെന്നും, പുരുഷ ട്രാഫിക് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം പാടില്ലയന്നും പറഞ്ഞിരിക്കുന്നു. ഇത് പോരാത്തതിന് ഇവ ലംഘിച്ചാൽ ഒരു മാസം തടവും പിഴയും നൽകാനും ശുപാർശയുണ്ട്.