- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 357 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,79,831 ആയി
ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,79,831 ആയി. 314 പേർ ഇന്ന് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാല് പേർ കൂടി മരിച്ചു.
സൗദിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,79,831 പേർക്കാണ്. ഇതിൽ 3,70,614 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6528 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2689 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 505 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story