- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നാളെ മുതൽ മൂന്നുമാസത്തെ പൊതുമാപ്പു പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷകൂടാതെ രാജ്യംവിടാൻ അവസരം; ക്രിമിനൽ കുറ്റം ഒഴികെയുള്ളതിനു ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം; വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതു തടയാൻ വിരലടയാളം എടുക്കില്ല; അവസാനിക്കുന്നത് ഏപ്രിൽ 12ന്
റിയാദ്: രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികൾക്കും ബാധകമായ മൂന്നു മാസത്തെ പൊതുമാപ്പ് സൗദിഅറേബ്യൻ ഭരണകൂടം പ്രഖ്യാപിച്ചു. നാളെ(ജനുവരി 15) മുതൽ ഏപ്രിൽ 12 വരെയാണ് പൊതുമാപ്പു കാലാവധി. അനധികൃതമായി സൗദിയിൽ താമസിക്കുന്നവർക്ക് ശിക്ഷകൂടാതെ രാജ്യംവിടാനുള്ള അവസരമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്ന ഹജ്ജ്, ഉംറ തീർത്ഥാടകർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. അനധികൃതമായി സൗദിയിൽ തുടരുന്ന വിദേശികൾക്ക് ലേബർ ഓഫിസിൽ ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ഹാജരാക്കി നടപടിയില്ലാതെ രാജ്യം വിടാനാകും. ഏപ്രിൽ 12നു ശേഷവും രാജ്യംവിടാൻ തയാറാകാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണെന്നും ഭരണകൂടും മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ക്രമിനൽ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങൾ, ക്രിമിനൽകുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല. അനധികൃത താമസക്കാരെ കയറ്റിവിടുമ്പോൾ വിരലടയാളമെടുത്ത് തിരിച
റിയാദ്: രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികൾക്കും ബാധകമായ മൂന്നു മാസത്തെ പൊതുമാപ്പ് സൗദിഅറേബ്യൻ ഭരണകൂടം പ്രഖ്യാപിച്ചു. നാളെ(ജനുവരി 15) മുതൽ ഏപ്രിൽ 12 വരെയാണ് പൊതുമാപ്പു കാലാവധി. അനധികൃതമായി സൗദിയിൽ താമസിക്കുന്നവർക്ക് ശിക്ഷകൂടാതെ രാജ്യംവിടാനുള്ള അവസരമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്ന ഹജ്ജ്, ഉംറ തീർത്ഥാടകർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.
അനധികൃതമായി സൗദിയിൽ തുടരുന്ന വിദേശികൾക്ക് ലേബർ ഓഫിസിൽ ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ഹാജരാക്കി നടപടിയില്ലാതെ രാജ്യം വിടാനാകും. ഏപ്രിൽ 12നു ശേഷവും രാജ്യംവിടാൻ തയാറാകാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണെന്നും ഭരണകൂടും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ക്രമിനൽ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങൾ, ക്രിമിനൽകുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല.
അനധികൃത താമസക്കാരെ കയറ്റിവിടുമ്പോൾ വിരലടയാളമെടുത്ത് തിരിച്ചുവരുന്നതിന് വിലക്കേർപ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്ത് നടപ്പാക്കില്ല. ലേബർ ഓഫിസ് മുഖേന നടപടികൾ പൂർത്തിയാക്കി പാസ്‌പോർട്ട് ഓഫിസിൽനിന്ന് ഫൈനൽ എക്‌സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവർ രാജ്യം വിടേണ്ടത്.