- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്ത് നിന്നുള്ള സ്ത്രീകളെ റിക്രൂട്ട് ചെയ്യേണ്ട; കാർ റെന്റൽ കമ്പനികളുടെയും ബിസനസ് ഗ്രൂപ്പുകളുടെയും പദ്ധതികൾക്ക് തടയിട്ട് സൗദി
രാജ്യത്ത് വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയതിന് പിന്നാലെ രാജ്യത്തേക്ക് ഡ്രൈവിങ് പഠിപ്പിക്കാനായി വിദേശ സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കമ്പനികൾക്ക് തിരിച്ചടിയായി അധികൃതരുടെ ഉത്തരവ്. ഇതോടെ കേരളത്തിൽ നിന്നടക്കമുള്ള സ്ത്രീകളുടെ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകൾക്കാണ് ഇതോടെ വിരാമമായിരിക്കുകയാണ്. വിദേശ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വേണ്ടെന്ന കാര്യം പബ്ലിക് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചതായി സൗദി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി വിദേശത്തു നിന്നുള്ള വനിതാ ഡ്രൈവർമാരെ നിയമിക്കാനും സൗദി കുടുംബാംഗങ്ങൾ തയാറാകുമെന്നും സൂചനയുണ്ടായിരുന്നു. ഡ്രൈവിങ് അറിയാവുന്ന വനിതകളെ വിദേശത്തു നിന്ന് വരുത്തിയാൽ വീട്ടുജോലികളിലും മറ്റും സഹായിക്കുമെന്നും വ്യത്യസ്ത ജോലിക്കായി കൂടുതൽ പേരെ നിയമിക്കേണ്ട ആവശ്യകത ഇല്ലാതാകുമെന്നും വിലയിരുത്തുന്നു.
രാജ്യത്ത് വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയതിന് പിന്നാലെ രാജ്യത്തേക്ക് ഡ്രൈവിങ് പഠിപ്പിക്കാനായി വിദേശ സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കമ്പനികൾക്ക് തിരിച്ചടിയായി അധികൃതരുടെ ഉത്തരവ്. ഇതോടെ കേരളത്തിൽ നിന്നടക്കമുള്ള സ്ത്രീകളുടെ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.
വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വിദേശത്തു നിന്ന് വനിതാ ഡ്രൈവർമാരെ വരുത്തിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകൾക്കാണ് ഇതോടെ വിരാമമായിരിക്കുകയാണ്. വിദേശ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാൻ വേണ്ടെന്ന കാര്യം പബ്ലിക് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചതായി സൗദി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി വിദേശത്തു നിന്നുള്ള വനിതാ ഡ്രൈവർമാരെ നിയമിക്കാനും സൗദി കുടുംബാംഗങ്ങൾ തയാറാകുമെന്നും സൂചനയുണ്ടായിരുന്നു. ഡ്രൈവിങ് അറിയാവുന്ന വനിതകളെ വിദേശത്തു നിന്ന് വരുത്തിയാൽ വീട്ടുജോലികളിലും മറ്റും സഹായിക്കുമെന്നും വ്യത്യസ്ത ജോലിക്കായി കൂടുതൽ പേരെ നിയമിക്കേണ്ട ആവശ്യകത ഇല്ലാതാകുമെന്നും വിലയിരുത്തുന്നു.