സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നല്കിയതിന് പിന്നാലെ വിദേശികൾക്ക് ഡ്രൈവിങ് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ഡ്രൈവർ വിസയിലല്ലാതെ മറ്റു തൊഴിലുകൾക്ക് സൗദിയിലെത്തുന്നവർക്ക് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ട്രാഫിക് വിഭാഗം ആലോചിക്കുന്നതെന്നാണ് സൂചന.

സൗദി നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിന്? പരിഹാരം എന്ന നിലക്കാണ് പുതിയ നീക്കം.നിബന്ധന കൂടാതെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വർധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിെന്റ വിലയിരുത്തൽ. തൊഴിൽ, വരുമാനം, സേവന, വേതന നിലവാരം എന്നിവ പരിഗണിക്കാതെ ഡ്രൈവിങ് ലൈസൻസ് നൽകുന്ന നയമാണ് വിദേശികൾക്കിടയിൽ വാഹനങ്ങൾ പെരുകാൻ കാരണമെന്നാണ് വിലയിരുത്തൽ.