റിയാദ്: കഴിഞ്ഞ പത്ത് മാസത്തിനിടെ ജോലി പോയ വിദേശ എഞ്ചിനിയർമാരുടെ എണ്ണം പതിനായിരം കവിഞ്ഞു. 2018 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത്. പത്ത് മാസത്തിനിടെ 11,811 വിദേശി എൻജിനീയമാർ ജോലിയിൽ നിന്ന് പുറത്തായതായി കണക്കുകൾ. അതേസമയം 9,616 സ്വദേശി എൻജിനീയർമാർ പുതുതായി ഈ മേഖലയിലേക്ക് പ്രവേശിച്ചു.

സൗദി എൻജിനീയറിങ് കൗൺസിലിന്റ കണക്കനുസരിച്ച് ഒക്ടോബർ അവസാനം രാജ്യത്ത് എൻജിനീയർമാരുടെ എണ്ണം 1,91,497 ആണ്. ഇതിൽ 1,56,455 പേർ വിദേശികളും 35,042 പേർ സ്വദേശികളുമാണ്. 2,866 സ്ഥാപനങ്ങൾക്ക് കീഴിലാണ് ഇവർ തൊഴിലെടുക്കുന്നത്.

ബിരുദം കഴിഞ്ഞെത്തുന്ന സ്വദേശി എൻജിനീയർമാരെ ഉടൻ ജോലിയിൽ നിയമിക്കാനുള്ള നീക്കങ്ങളും വിദേശി എൻജിനീയർമാരെ ഉപയോഗിച്ച് പരിശീലനം നൽകുന്നതിനെകുറിച്ചും കൗൺസിൽ ആലോചിക്കുന്നുണ്ട്