- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള എഞ്ചിനിയർമാർക്ക് മാത്രം ജോലി; പുതിയ റിക്രൂട്ട്മെന്റ് നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള എഞ്ചിനിയർമാർക്ക് മാത്രം ജോലി ഉറപ്പാക്കുന്ന നിയമം അടുത്ത ജനുവരി മുതൽ പ്രാബല്യത്തിലാകും. ഇതോടെ വിദേശികളായ എഞ്ചിനിയർ മാർക്ക് ജോലി ലഭി്ക്കുന്നത് ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നത് കൂടുതലാക്കാനാണ് പദ്ധതി്. നിയമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കില്ലെന്നു അധികൃതർ വ്യക്തമാക്കി. തൊഴിൽ മന്ത്രാലയവും എഞ്ചിനിയേഴ്‌സ് കൗൺസിലും ചേർന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതുതായി റിക്രൂട്ട് ചെയ്ത് സൗദിയിലത്തെിയ എഞ്ചിനീയർമാരുടെ അവസ്ഥ ഉറപ്പുവരുത്താനാണ് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എഞ്ചിനീയർമാർ സൗദിയിലത്തെിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം. തൊഴിൽ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സാണ് നടത്തുക. കൂടാതെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളും തൊഴിൽ പരിചയ രേഖകളും അതത് രാജ്യത്തെസ്ഥാപനവുമായി ബന്ധപ്പെട്ട് ക
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള എഞ്ചിനിയർമാർക്ക് മാത്രം ജോലി ഉറപ്പാക്കുന്ന നിയമം അടുത്ത ജനുവരി മുതൽ പ്രാബല്യത്തിലാകും. ഇതോടെ വിദേശികളായ എഞ്ചിനിയർ മാർക്ക് ജോലി ലഭി്ക്കുന്നത് ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നത് കൂടുതലാക്കാനാണ് പദ്ധതി്. നിയമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കില്ലെന്നു അധികൃതർ വ്യക്തമാക്കി.
തൊഴിൽ മന്ത്രാലയവും എഞ്ചിനിയേഴ്‌സ് കൗൺസിലും ചേർന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതുതായി റിക്രൂട്ട് ചെയ്ത് സൗദിയിലത്തെിയ എഞ്ചിനീയർമാരുടെ അവസ്ഥ ഉറപ്പുവരുത്താനാണ് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എഞ്ചിനീയർമാർ
സൗദിയിലത്തെിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം.
തൊഴിൽ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സാണ് നടത്തുക. കൂടാതെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളും തൊഴിൽ പരിചയ രേഖകളും അതത് രാജ്യത്തെസ്ഥാപനവുമായി ബന്ധപ്പെട്ട് കൗൺസിൽ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
ഉദ്യോഗാർഥി സമർപ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമാണ് നിർബന്ധമായിരുന്നത്. ഇതാണ് ഇപ്പോൾ അഞ്ച് വർഷമായി ഉയർത്തിയത്.