- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് പുതിയ ഫീസോ നാട്ടിലേക്കയക്കുന്ന പണത്തിന് ടാക്‌സോ ഏർപ്പെടുത്താൻ ഉദ്ദേശമില്ല; വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ ഫീസും ഏർപ്പെടുത്തില്ല; വിശദികരണവുമായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ്
സൗദിയിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് പുതിയ ഫീസോ നാട്ടിലേക്കയക്കുന്ന പണത്തിന് ടാക്‌സോ ഏർപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് അറിയിച്ചു.സ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ ഫീസും തൊഴിലാളികളുടെ വർക് പെർമിറ്റിന് ഫീസും ഏർപ്പെടുത്താൻ ഉദ്ദേശമുണ്ടെന്ന വാർത്ത പുറത്ത് വന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശ റിക്രൂട്ടിങ് കുറക്കാൻ വിദേശത്തുനിന്ന് വന്നിറങ്ങുന്ന ഓരോ ജോലിക്കാരനും പ്രത്യേക ഫീസ് ഈടാക്കുമെന്ന രീതിയിലാണ് വാർത്ത പുറത്ത് വന്നത്. സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ എണ്ണം സ്വദേശി തൊഴിലാളികളെ നൽകാനും എല്ലാ ജോലികളിലും സ്വദേശികളെ നിയമിക്കാനും സാധ്യമായ സാഹചര്യം രാജ്യത്തില്ലാത്ത സ്ഥിതിക്ക് ഇത്തരം ഫീസുകളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് എഞ്ചിനീയർ മൻസൂർ പറഞ്ഞു. ഗൾഫിലെ വിദേശി ജോലിക്കാരെ സ്ഥിരവാസക്കാരായ പലായനത്തിന്റെ ഗണത്തിലല്ല, മറിച്ച് താൽക്കാലിക പ്രവാസികളായാണ് കണക്കാക്കുക. ഇവരുടെ വിദേശ മണി
സൗദിയിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് പുതിയ ഫീസോ നാട്ടിലേക്കയക്കുന്ന പണത്തിന് ടാക്‌സോ ഏർപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് അറിയിച്ചു.സ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ ഫീസും തൊഴിലാളികളുടെ വർക് പെർമിറ്റിന് ഫീസും ഏർപ്പെടുത്താൻ ഉദ്ദേശമുണ്ടെന്ന വാർത്ത പുറത്ത് വന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.
സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശ റിക്രൂട്ടിങ് കുറക്കാൻ വിദേശത്തുനിന്ന് വന്നിറങ്ങുന്ന ഓരോ ജോലിക്കാരനും പ്രത്യേക ഫീസ് ഈടാക്കുമെന്ന രീതിയിലാണ് വാർത്ത പുറത്ത് വന്നത്. സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ എണ്ണം സ്വദേശി തൊഴിലാളികളെ നൽകാനും എല്ലാ ജോലികളിലും സ്വദേശികളെ നിയമിക്കാനും സാധ്യമായ സാഹചര്യം രാജ്യത്തില്ലാത്ത സ്ഥിതിക്ക് ഇത്തരം ഫീസുകളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് എഞ്ചിനീയർ മൻസൂർ പറഞ്ഞു.
ഗൾഫിലെ വിദേശി ജോലിക്കാരെ സ്ഥിരവാസക്കാരായ പലായനത്തിന്റെ ഗണത്തിലല്ല, മറിച്ച് താൽക്കാലിക പ്രവാസികളായാണ് കണക്കാക്കുക. ഇവരുടെ വിദേശ മണിട്രാൻസ്ഫറിന് ടാകസ് ഏർപ്പെടുത്താനും അന്താരാഷ്ട്ര തലത്തിൽ സമാനതകളില്ല. അതിനാൽ ജോലിക്കാർ
തങ്ങളുടെ രാജ്യത്തേക്കയക്കുന്ന പണത്തിന് ടാക്‌സ് ഏർപ്പെടുത്താനും ഉദ്ദേശമില്ലെന്ന് എഞ്ചിനീയർ മൻസൂർ ആവർത്തിച്ചു വ്യക്തമാക്കി.