സൗദി: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ആശ്രീതർക്ക് ഫീസ് ഈടാക്കാനൊരുങ്ങു കയാണ് സൗദി.ഒരു വ്യക്തിക്ക് പ്രതിമാസം 100 റിയാൽ വച്ച് 1200 റിയാലാണ് ലെവി ഇനത്തിൽ മുൻകൂറായി അടയ്ക്കണമെന്നാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ മലയാളികടക്കമുള്ള വിദേശി സമൂഹം ആശങ്കയിലാണ്.

പുതിയ നിർദ്ദേശത്തിന്റെ പരിധിയിൽ ആരോക്കെ വരുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഭാര്യക്കും 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ബാധകമാകുമോ ഇല്ലയോ എന്നത് അവ്യക്തമായി തുടരുകയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ലെന്നാണ് പാസ്‌പോർട്ട് ഓഫീസ് (ജവാസാത്ത്) അധികൃതർ പറയുന്നത്.സർക്കാർ പാസ് പോർട്ട് വിഭാഗത്തിനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുള്ളതെങ്കിലും ഇക്കാര്യത്തിൽ പാസ്‌പോർട്ട് വിഭാഗവും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ജൂലൈ മുതലായിരിക്കും ഫീസ് ഈടാക്കുക. ഒരു വ്യക്തിക്ക് പ്രതിമാസം 100 റിയാൽ വച്ച് 1200 റിയാലാണ് ലെവി ഇനത്തിൽ മുൻകൂറായി അടയ്ക്കേണ്ടത്.ബജറ്റിൽ ആശ്രിതർക്ക് ലെവി ഏർപ്പെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിലവിൽ വരാത്ത സൗഹചര്യത്തിലാണ് രാജ്യത്തെ മാദ്ധ്യമങ്ങളാണ് ഇത്തരത്തിൽ വാർത്തയുമായി രംഗത്തെത്തിയിട്ടുള്ളത്.

അടുത്ത ജൂലൈ മാസം മുതൽ പുതിയ ഇഖാമ അനുവദിക്കുമ്പോഴോ പഴയവ
പുതുക്കുമ്പോഴോ ഒരു വർഷത്തേയ്ക്കുള്ള ഫീസ് മുൻകൂറായി നൽകുകയാണ് വേണ്ടത്. എന്നാൽ ഇത് ഓരോ വർഷം തോറും ഉയരുമെന്നും സൂചനയുണ്ട്. ് 2018 ൽ 2400 റിയാലും 2019 ൽ 3600 റിയാലും 2020 മുതൽ 4800 റിയാലുമാകും . ഓരോ വ്യക്തിക്കും ലെവിഫീസ് നൽകേണ്ടതിനാൽ ഇത് വിദേശികളെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

പെട്രോളിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വർഷത്തിൽ വിസ, റീ-എൻട്രി ഫീസ് എന്നിവ വർധിപ്പിക്കുന്നതിന് പുറമെ കുടുംബാംഗങ്ങൾക്ക് ലെവി കൂടി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കുടുംബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നത് സൗജന്യമാണ്. വിദേശ ജോലിക്കാർ ഒരു വർഷം നൽകുന്ന 2400 ലെവിക്ക് പുറമെയാണിത്.

ഇതോടെ പല സ്വകാര്യ സ്ഥാപനങ്ങളും വിദേശികളെ പിരിച്ചു വിടുന്നതും, സ്ഥാപനം അടച്ചു പൂട്ടുന്നതും ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.