- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏർപ്പെടുനുള്ള ഷൂറ കൗൺസിന്റെ ശുപാർശ തള്ളി സൗദി ധനകാര്യ മന്ത്രാലയം; നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി മന്ത്രാലയത്തിന്റെ ട്വീറ്റ്
റിയാദ്: വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏർപ്പെടുനുള്ള ഷൂറ കൗൺസിന്റെ ശുപാർശ തള്ളി സൗദി ധനകാര്യ മന്ത്രാലയം രംഗത്ത്. വിദേശ തൊഴിലാളികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് സൗദി ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വലിയ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.അന്താരാഷ്ട്ര നിയമങ്ങളോട് യോജിക്കും വിധത്തിൽ പണം അയക്കുന്നതിന് സ്വാതന്ത്ര്യം നൽകുന്ന നിലപാട് സൗദി അറേബ്യ തുടരും എന്ന് ധനമന്ത്രാലയം അറിയിച്ചു. സൗദിയിൽ നിയമാനുസൃതം തൊഴിലെടുക്കുന്ന വിദേശികൾ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണമിടപാടുകൾക്ക് നികുതി ഈടാക്കുവാൻ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
റിയാദ്: വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏർപ്പെടുനുള്ള ഷൂറ കൗൺസിന്റെ ശുപാർശ തള്ളി സൗദി ധനകാര്യ മന്ത്രാലയം രംഗത്ത്. വിദേശ തൊഴിലാളികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് സൗദി ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വലിയ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.അന്താരാഷ്ട്ര നിയമങ്ങളോട് യോജിക്കും വിധത്തിൽ പണം അയക്കുന്നതിന് സ്വാതന്ത്ര്യം നൽകുന്ന നിലപാട് സൗദി അറേബ്യ തുടരും എന്ന് ധനമന്ത്രാലയം അറിയിച്ചു.
സൗദിയിൽ നിയമാനുസൃതം തൊഴിലെടുക്കുന്ന വിദേശികൾ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണമിടപാടുകൾക്ക് നികുതി ഈടാക്കുവാൻ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
Next Story