വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തിലെത്താൻ കർശന നടപടികൾ സ്വീകരിച്ച് വരുകയാണ് സൗദി. ഏറ്റവും ഒടുവിലായി തൊഴിൽ വിസയുടെ കാലാവധി ഒരു വർഷമാക്കി ചുരുക്കിയാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്.

സർക്കാർ മേഖലയിലും വീട്ടുവേലക്കാർക്കും മാത്രമാണ് ഇനി രണ്ട് വർഷത്തെ വിസ അനുവദിക്കുക.രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.സൗദി സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴിൽ വിസകളുടെ കാലാവധിയാണ് ഒരു വർഷമാക്കിയത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

നിലവിൽ വിദേശത്തേക്ക് അനുവദിച്ച വിസയുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 29 ശതമാനം കുറവുണ്ടായി.കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും കുറവ് വിസ രേഖപ്പെടുത്തിയതും കഴിഞ്ഞ വർഷമാണ്. 12 ശതമാനത്തിന്റെ കുറവാണ് വിസ ഇഷൃൂചെയ്യുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 14 ലക്ഷം വിസകളാണ് 2016 വർഷത്തിൽ അനുവദിച്ചത്. അതേസമയം 2015 വർഷത്തിൽ 19,70,000 വിസകളാണ് ഇഷ്യു ചെയ്തിട്ടുള്ളത്