രാ്ജ്യത്തെ വിദേശികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ മാസാന്ത ലെവിയിൽ കനത്ത വർദ്ധനവ് ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ മുതൽ നൂറിൽ നിന്ന് ഇരുന്നൂറ് റിയാലായാണ് ലെവി ഇരട്ടിക്കുകഅടുത്ത വർഷം കുടുംബത്തിലെ ഓരോ അംഗത്തിനും അടക്കേണ്ട ലെവിയും ഇരട്ടിയായി വർധിക്കും. ഇതോടെ പ്രവാസി കുടുംബങ്ങളുടെ മടങ്ങിപ്പോക്ക് കൂടും.

അടുത്ത ജൂലൈ മാസത്തിന് മുമ്പായി ഇഖാമ പുതുക്കുമ്പോൾ തുക അടക്കേണ്ടി വരും. 100 റിയാൽ ലവി ജൂലൈ മുതലാണ് 200 റിയാലായി ഇരട്ടിപ്പിക്കുക. സ്വകാര്യ മേഖലയിൽ നിന്ന് വിദേികളുടെ ഒഴിച്ചുപോക്കിനും പകരം സ്വദേശികളെ നിയമിക്കാനും ലവി കാരണമാവുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

രണ്ടു മക്കളും ഭാര്യയും സൗദിയിലുള്ളവർക്ക് അടുത്ത ജൂലൈ മാസം അടക്കേണ്ടത് 7200 റിയാലാണ്. ശരാശരി ശമ്പളമുള്ളവരെല്ലാം ഇതോടെ കുടുംബത്തെ മടക്കി അയക്കേണ്ടി വരും.