- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിദേശ തൊഴിലാളികൾ അയക്കുന്ന പണത്തിന് നികുതി ഈടാക്കുന്ന കാര്യം ഉടൻ തീരുമാനമാകും; കരടു നിയമം അടുത്ത ആഴ്ച്ച ശൂറാ കൗൺസിൽ ചർച്ച ചെയ്യും; ആശങ്കയോടെ പ്രവാസികൾ
റിയാദ്: വിദേശ തൊഴിലാളികൾ സൗദിയിൽ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച കരടു നിയമം അടുത്ത ആഴ്ച ശൂറാ കൗൺസിൽ ചർച്ച ചെയ്യും. ജനറൽ ആഡിറ്റ് ബ്യൂറോയുടെ മുൻ തലവനായ ഹുസം അൽ അൻഖാരിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഷൂറ സാമ്പത്തിക സമിതിയുടെ അംഗീകാരത്തോടെ പൊതുസഭയിൽ ഇത് ചർച്ച ചെയ്യും. ആദ്യവർഷം ആറ് ശതമാനം നികുതി ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പിന്നീട് ക്രമേണ ഇത് കുറയ്ക്കാമെന്നും നിർദേശമുണ്ട്. പ്രവാസികൾ രാജ്യത്ത് കൂടുതൽ പണം ചെലവഴിക്കാനുദ്ദേശിച്ചാണ് താൻ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് അൻഖാരി പറയുന്നു. വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനുള്ള കരടു നിയമത്തിനു ഷുറ കൗൺസിൽ ധനകാര്യ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. വിദേശ തൊഴിലാളികൾ നിയമ വിരുദ്ധമായി ജോലി ചെയ്തും ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടും വരുമാനം നേടുന്നുണ്ട്. ഇതു തടയുവാൻ നികുതി നിർദേശത്തിലൂടെ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ ശമ്പളത്തിനു നികുതി ഏർപ്പെ
റിയാദ്: വിദേശ തൊഴിലാളികൾ സൗദിയിൽ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച കരടു നിയമം അടുത്ത ആഴ്ച ശൂറാ കൗൺസിൽ ചർച്ച ചെയ്യും. ജനറൽ ആഡിറ്റ് ബ്യൂറോയുടെ മുൻ തലവനായ ഹുസം അൽ അൻഖാരിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
ഷൂറ സാമ്പത്തിക സമിതിയുടെ അംഗീകാരത്തോടെ പൊതുസഭയിൽ ഇത് ചർച്ച ചെയ്യും. ആദ്യവർഷം ആറ് ശതമാനം നികുതി ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പിന്നീട് ക്രമേണ ഇത് കുറയ്ക്കാമെന്നും നിർദേശമുണ്ട്. പ്രവാസികൾ രാജ്യത്ത് കൂടുതൽ പണം ചെലവഴിക്കാനുദ്ദേശിച്ചാണ് താൻ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് അൻഖാരി പറയുന്നു.
വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനുള്ള കരടു നിയമത്തിനു ഷുറ കൗൺസിൽ ധനകാര്യ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. വിദേശ തൊഴിലാളികൾ നിയമ വിരുദ്ധമായി ജോലി ചെയ്തും ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടും വരുമാനം നേടുന്നുണ്ട്. ഇതു തടയുവാൻ നികുതി നിർദേശത്തിലൂടെ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
തൊഴിലാളികളുടെ ശമ്പളത്തിനു നികുതി ഏർപ്പെടുത്തുന്നതിനു പകരം ബാങ്കുകൾ വഴി മാതൃരാജ്യത്തേക്കു അയക്കുന്ന പണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്താനാണ് ആലോക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ആദ്യവർഷം അയക്കുന്ന പണത്തിന് ആറു ശതമാനമാണ് കരടു നിയമം വ്യവസ്ഥ ചെയ്യുന്നത്. തുടർന്നുള്ള വർഷങ്ങളിൽ നികുതിയിൽ ഇളവു വരും. അഞ്ചുവർഷം പിന്നിടുമ്പോൾ നികുതി രണ്ടു ശതമാനമായി കുറയും.
കരടു നിയമം നിയം പാസാകുന്നതിന് 150 അംഗ ശൂറാ കൗൺസിലിൽ 76 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എണ്ണ വില കുത്തനെ കുറയുകയും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കരടു നിയമം പാസാകുമെന്നാണ് വിദഗ്ദർ വിലയിരുത്തപ്പെടുന്നത്.