- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അനധികൃതമായി ഇരട്ടജോലി ചെയ്തുവന്ന പ്രവാസി പിടിയിലായതായി റിപ്പോർട്ട്; പിടിയിലായത് മൊബൈൽ കടകളിൽ നടത്തിയ പരിശോധനയ്ക്കിടെ
റിയാദ്: സൗദിയിൽ അനധികൃതമായി ഇരട്ടജോലി ചെയ്തുവന്ന പ്രവാസി പിടിയിലായതായി റിപ്പോർട്ട്. ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജീവനക്കാരനായ ഇയാൾ പതിവു ജോലി സമയത്തിനു ശേഷം മൊബൈൽ കടയിലും പാർട് ടൈമായി ജോലി ചെയ്യ്ത് വന്ന പ്രവാസിയെയാണ് സൗദിയിൽ അറസ്റ്റ് ചെയ്തത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നടന്നുവരുന്ന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന.ഇയാളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സൗദിയിലെ നിയമം അനുസരിച്ച്, തൊഴിൽ മാറ്റ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചല്ലാതെ മറ്റു തൊഴിലുകൾ ചെയ്യുന്നതും തൊഴിലുടമ അതിന് അനുവദിക്കുന്നതും കുറ്റകരമാണ്. മൊബൈൽ കടകളിൽ പരിശോധന തുടരുകയാണ്. സെപ്റ്റംബർ മൂന്നിനകം മൊബൈൽ വിൽപന, റിപ്പയറിങ് കടകളിലെല്ലാം സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്നാണ് ഉത്തരവ്. കിഴക്കൻ റിയാദിലെ പരിശോധനയിൽ 120 കടകളിലാണു വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവർക്കെല്ലാം പിഴയും മറ്റു ശിക്ഷാനടപടികളും ചുമത്തി.
റിയാദ്: സൗദിയിൽ അനധികൃതമായി ഇരട്ടജോലി ചെയ്തുവന്ന പ്രവാസി പിടിയിലായതായി റിപ്പോർട്ട്. ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജീവനക്കാരനായ ഇയാൾ പതിവു ജോലി സമയത്തിനു ശേഷം മൊബൈൽ കടയിലും പാർട് ടൈമായി ജോലി ചെയ്യ്ത് വന്ന പ്രവാസിയെയാണ് സൗദിയിൽ അറസ്റ്റ് ചെയ്തത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നടന്നുവരുന്ന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന.ഇയാളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സൗദിയിലെ നിയമം അനുസരിച്ച്, തൊഴിൽ മാറ്റ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചല്ലാതെ മറ്റു തൊഴിലുകൾ ചെയ്യുന്നതും തൊഴിലുടമ അതിന് അനുവദിക്കുന്നതും കുറ്റകരമാണ്.
മൊബൈൽ കടകളിൽ പരിശോധന തുടരുകയാണ്. സെപ്റ്റംബർ മൂന്നിനകം മൊബൈൽ വിൽപന, റിപ്പയറിങ് കടകളിലെല്ലാം സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്നാണ് ഉത്തരവ്. കിഴക്കൻ റിയാദിലെ പരിശോധനയിൽ 120 കടകളിലാണു വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവർക്കെല്ലാം പിഴയും മറ്റു ശിക്ഷാനടപടികളും ചുമത്തി.