- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഞ്ഞു വീഴ്ചയിൽ മരവിച്ച് സൗദി മരുഭൂമി; ചൂടിൽ മാത്രം ജീവിക്കുന്ന ഒട്ടകങ്ങൾ മഞ്ഞിൽ മരവിച്ചു കുഴഞ്ഞു വീഴുന്നു; ഈന്തപ്പനകൾ പോലും മഞ്ഞിൻ കൂമ്പാരം താങ്ങി ഞെട്ടി നിൽക്കുന്നു: കാലാവസ്ഥാ വ്യതിയാനം മരുഭൂമിയെ അടക്കം മാറ്റുന്നുവെന്ന ആശങ്കയിൽ ലോകം
റിയാദ്: സൗദി അറേബ്യ എന്ന പേരു കേട്ടാൽ തന്നെ ചുട്ടു പൊള്ളിക്കുന്ന മരുഭൂമിയാണ് ആദ്യം ആരുടേയും മനസ്സിലേക്ക് ഓടിവരിക. എന്നാൽ ഈ മരുഭൂമിയിലും മഞ്ഞ് പെയ്താലോ? സൗദിയിലെ മണലാരണ്യത്തിലെ മനോഹരമായ മഞ്ഞു വീഴ്ചയുടെ കാഴ്ചയിൽ ഞെട്ടി നിൽക്കുകയാണ് ലോകം. നയന മനോഹരവും ഒപ്പം ഞെട്ടിക്കുന്നതാണ് പല നഗരങ്ങളിലേയും മഞ്ഞു വീഴ്ചയുടെ നേർ കാഴ്ചകൾ. മഞ്ഞിൽ പുതഞ്ഞ് നീണ്ടു നിവർന്ന് കിടക്കുന്ന മരുഭൂമികൾ ആരുടെയും മനസ്സിനെ തൊടും. എന്നാൽ പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനത്തിൽ ഞെട്ടി നിൽക്കുകയാണ് മരുഭൂമിയിലെ ഒട്ടകങ്ങൾ. ചൂടിൽ മാത്രം ജീവിക്കുന്ന ഒട്ടകങ്ങൾ ഒരു സുപ്രഭാതത്തിൽ മഞ്ഞു വീഴ്ച തുടങ്ങിയതോടെ മരവിച്ചു കുഴഞ്ഞ് വീഴാനും തുടങ്ങി. ഈന്തപ്പനകളും മഞ്ഞിൻ കൂമ്പാരം താങ്ങി നിൽക്കുന്ന കാഴ്ചകൾ രസകരമാണ്. ആഫ്രിക്കയിലെ സഹാറാ മരുഭൂമികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്ന വാർത്തകൾക്കു പിന്നാലെയാണ് സൗദി അറേബ്യയിലെ വ്യാപകമായ ഹിമപാതവും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റഫ്ഹ, അസിർ, താബുക്ക് പ്രദേശങ്ങൾക്ക് മരുഭൂമിയുടെ ഭാവം തന്നെയില്ലാതായി. അബ്ഹ നഗരവും മഞ
റിയാദ്: സൗദി അറേബ്യ എന്ന പേരു കേട്ടാൽ തന്നെ ചുട്ടു പൊള്ളിക്കുന്ന മരുഭൂമിയാണ് ആദ്യം ആരുടേയും മനസ്സിലേക്ക് ഓടിവരിക. എന്നാൽ ഈ മരുഭൂമിയിലും മഞ്ഞ് പെയ്താലോ? സൗദിയിലെ മണലാരണ്യത്തിലെ മനോഹരമായ മഞ്ഞു വീഴ്ചയുടെ കാഴ്ചയിൽ ഞെട്ടി നിൽക്കുകയാണ് ലോകം. നയന മനോഹരവും ഒപ്പം ഞെട്ടിക്കുന്നതാണ് പല നഗരങ്ങളിലേയും മഞ്ഞു വീഴ്ചയുടെ നേർ കാഴ്ചകൾ. മഞ്ഞിൽ പുതഞ്ഞ് നീണ്ടു നിവർന്ന് കിടക്കുന്ന മരുഭൂമികൾ ആരുടെയും മനസ്സിനെ തൊടും.
എന്നാൽ പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനത്തിൽ ഞെട്ടി നിൽക്കുകയാണ് മരുഭൂമിയിലെ ഒട്ടകങ്ങൾ. ചൂടിൽ മാത്രം ജീവിക്കുന്ന ഒട്ടകങ്ങൾ ഒരു സുപ്രഭാതത്തിൽ മഞ്ഞു വീഴ്ച തുടങ്ങിയതോടെ മരവിച്ചു കുഴഞ്ഞ് വീഴാനും തുടങ്ങി. ഈന്തപ്പനകളും മഞ്ഞിൻ കൂമ്പാരം താങ്ങി നിൽക്കുന്ന കാഴ്ചകൾ രസകരമാണ്. ആഫ്രിക്കയിലെ സഹാറാ മരുഭൂമികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്ന വാർത്തകൾക്കു പിന്നാലെയാണ് സൗദി അറേബ്യയിലെ വ്യാപകമായ ഹിമപാതവും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
റഫ്ഹ, അസിർ, താബുക്ക് പ്രദേശങ്ങൾക്ക് മരുഭൂമിയുടെ ഭാവം തന്നെയില്ലാതായി. അബ്ഹ നഗരവും മഞ്ഞുപുതച്ചുകിടക്കുന്നു. മരുഭൂമിയിലെ ജനങ്ങൾക്ക് അപരിചിതമായ ഹിമപാതം പെയ്തിറങ്ങിയപ്പോൾ ജനങ്ങളും ഇത് ആസ്വദിക്കുകയാണ്. ശീതകാലം കഴിഞ്ഞ വസന്താരംഭത്തിലെ ഈ മഞ്ഞുവീഴ്ച കാലാവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്നുവെന്നതിന്റെ ആപൽക്കരമായ സൂചനയാണെന്ന് സൗദി കാലാവസ്ഥാനിലയം മുന്നറിയിപ്പ് നൽകുന്നു.
വസന്താരംഭത്തിലെ ഈ മഞ്ഞുവീഴ്ച സൗദിക്ക് അപരിചിതമാണ്. ആറ് മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം മിക്ക പ്രദേശങ്ങളിലും മഞ്ഞും മഴയും ഒരുമിച്ച് നിർത്താതെ പെയ്തത്. അൽഹുസൈൻ, ഒൽ ഒമർ വാലികളും ഇതോടെ മഞ്ഞിൽ പുതഞ്ഞ് മനോഹരിയായി. പ്രധാന നഗരമായ ആഭയിലും വലിയ തോതിൽ തന്നെ മഞ്ഞ് ചെയ്തു. ഖമീസ് മുഷീദ്, ഉബൈദ, താരിബ്, നിമാസ്, തനുമാ, ബിഷാ, സവ്ദ, ഖായ്ബർ, അൽജാനൂബ്, അൽ ജാവാ, അൽ ഉർഖീൻ, ഷാഫ്, അൽയാസീദ്, അൽ സർഹാൻ പ്രദേശങ്ങളിലും മഞ്ഞും മഴയും പെയ്തു.
മഞ്ഞിനൊപ്പം മഴയും മിക്ക പ്രദേശങ്ങളേയും വലയ്ക്കുന്നുണ്ട്. നിനച്ചിരിക്കാത്ത മഞ്ഞിലും മഴയിലും ജനജീവിതം ദുസ്സഹമായി. പല ഭാഗത്തേയും പാർക്കിങ് പ്രദേശങ്ങളിലെ കാറുകൾക്കുമുകളിലും മഞ്ഞുവീണ കാഴ്ച കാണാം. മഞ്ഞിൽ പുതഞ്ഞുപോയ ഒട്ടകങ്ങളെ രക്ഷിക്കാൻ കുപ്പായത്തിൽ മഞ്ഞുമൂടിയ അറബികൾ പണിപ്പെടുന്ന ദൃശ്യങ്ങളും രസകരമാണ്. ദേഹമാസകലം മഞ്ഞിന്റെ ആവരണമണിഞ്ഞ ഒട്ടകക്കൂട്ടങ്ങൾ കാലുകൾ മഞ്ഞിൽ പുതച്ച് അറബികൾക്കൊപ്പം നടന്നുനീങ്ങുന്ന കാഴ്ച സൗദി അറേബ്യയുടെ കാലാവസ്ഥാ ചരിത്രത്തിലെ അവിസ്മരണീയ ദൃശ്യങ്ങളാവുന്നു.
മരുഭൂമിയിലെ മഞ്ഞുവീഴ്ച കാണാൻ അങ്ങോട്ടേയ്ക്ക് വിനോദസഞ്ചാരികളുടെ വൻ കുത്തൊഴുക്കാണ്. പുണ്യനഗരമായ മദീനയിലും ഹിമപാതമുണ്ടായി. മഞ്ഞുപാളികൾ വീണ് നിരവധി വാഹനങ്ങളുടെ മേൽഭാഗം തകർന്നപ്പോൾ വഴിയാത്രക്കാർക്കും ഹിമപാതത്തിൽ പരിക്കേറ്റു. നിരത്തുകൾ ആലിപ്പഴവും മഞ്ഞുപാളികളും വീണതുമൂലം പലേടത്തും ഗതാഗതവും സ്തംഭിച്ചു.
കാലാവസ്ഥാമാറ്റത്തെ തുടർന്ന് പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. നേരിട്ടുള്ള കാഴ്ചശക്തിയുടെ ദൈർഘ്യം കുറഞ്ഞതിനാൽ വാഹനഗതാഗതം ദുഷ്‌കരമാവുകയും ഗതാഗതസ്തംഭനം വ്യാപകമാവുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ റിയാദിലും നജ്റാൻ, പശ്ചിമസൗദി മേഖലകളിലും കാലാവസ്ഥാവ്യതിയാനം ജനജീവിതം ദുസഹമാക്കി.