- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി തൊഴിൽ മേഖലയിലെ വ്യാജ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ നിയമം; സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ ഇൻഷൂറൻസിലും തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ
സൗദി തൊഴിൽ മേഖലയിലെ വ്യാജ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ നിയമത്തിന് അംഗീകാരം. സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ സോഷ്യൽ ഇൻഷൂറൻസിലും സ്ഥാപനത്തിന്റെ തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാൻ ശ്രമിക്കുന്നവർക്ക് ചുരുങ്ങിയത് 10,000 റിയാലടക്കമുള്ള കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്. സൗദി സോഷ്യൽ ഇൻഷൂറൻസ് നിയമത്തിലെ 62ാം അനുഛേദം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 2016 ഒക്ടോബർ 31ന് സൗദി ശൂറ കൗൺസിൽ അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. ഏതെങ്കിലും സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ സോഷ്യൽ ഇൻഷൂറൻസിലും സ്ഥാപനത്തിന്റെ തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തളിയിക്കാൻ ശ്രമിക്കുന്നവർക്ക് ചുരുങ്ങിയത് 10,000 റിയാലോ അതല്‌ളെങ്കിൽ ഇൻഷൂർ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശിപാർശ ചെയ്യുന്നത്. വ്യാജ നിയമനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസ
സൗദി തൊഴിൽ മേഖലയിലെ വ്യാജ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ നിയമത്തിന് അംഗീകാരം. സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ സോഷ്യൽ ഇൻഷൂറൻസിലും സ്ഥാപനത്തിന്റെ തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാൻ ശ്രമിക്കുന്നവർക്ക് ചുരുങ്ങിയത് 10,000 റിയാലടക്കമുള്ള കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്.
സൗദി സോഷ്യൽ ഇൻഷൂറൻസ് നിയമത്തിലെ 62ാം അനുഛേദം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 2016 ഒക്ടോബർ 31ന് സൗദി ശൂറ കൗൺസിൽ അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
ഏതെങ്കിലും സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ സോഷ്യൽ ഇൻഷൂറൻസിലും സ്ഥാപനത്തിന്റെ തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തളിയിക്കാൻ ശ്രമിക്കുന്നവർക്ക് ചുരുങ്ങിയത് 10,000 റിയാലോ അതല്‌ളെങ്കിൽ ഇൻഷൂർ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശിപാർശ ചെയ്യുന്നത്. വ്യാജ നിയമനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിക്കും. ജനറൽ
ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവാ 'ഗോസി'യിൽ തൊഴിലാളി കളെ ക്കുറിച്ച് വ്യാജ വിവരം നൽകുന്നവർക്കും ഇതേ പിഴ ലഭിക്കും. ഈ നിയമലംഘനത്തിന് രാജ്യത്തെ മറ്റേതെങ്കിലും നിയമമനുസരിച്ച് ഇതിലും കൂടിയ പിഴയോ ശിക്ഷയോ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ അതാണ് നൽകുക എന്നും ഭേദഗതിയിൽ പറയുന്നു.