റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയതായി അധികൃതർ അറിയിച്ചു. 915 പേരെ മഴവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

പലയിടങ്ങളിലും കുടുങ്ങിയ നിരവധി പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപെടുത്തി. പത്തോളം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. റിയാദ്, മക്ക പ്രദേശങ്ങളിൽ വൻ നഷ്ടമാണുണ്ടായത്. ബുറൈദയിൽ വെള്ളത്തിനടിയിലായ അഞ്ചോളം വീടുകളിൽ നിന്നുള്ള താമസക്കാരെ വിവിധ താമസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

നിരവധി മരങ്ങൾ കടപുഴകി വീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. നിരവധി പരസ്യ ബോർഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സൗദിയിലെ പ്രധാന റോഡുകൾ അടച്ചുപൂട്ടി. മഴയേത്തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

റിയാദ്, മക്ക പ്രദേശങ്ങളിൽ വൻ നാഷനഷ്ടമാണുണ്ടായത്. ബുറൈദയിൽ വെള്ളത്തിനടിയിലായ അഞ്ചോളം വീടുകളിൽ നിന്നുള്ള താമസക്കാരെ വിവിധ താമസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിരവധി മരങ്ങൾ കടപുഴകി വീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. നിരവധി പരസ്യ ബോർഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സൗദിയിലെ പ്രധാന റോഡുകൾ അടച്ചുപൂട്ടി. മഴയേത്തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.അടുത്ത ചില ദിവസങ്ങളിൽ കൂടി രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.