സൗദി: സൗദിയിൽ ഭയക്ഷ്യനിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയുമായി മുനിസിപ്പാലിറ്റികൾ രംഗത്ത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണങ്ങൾ വിൽക്കുന്നതിനെതിരെയും പ്ലാസ്റ്റിക് ഉപയോഗം നടത്തുന്ന ഹോട്ടലുകൾക്കുമാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. 

ഹോട്ടലുകൾ, റസ്റ്റോറന്റ്, ബേക്കറികൾ എന്നിവയ്ക്കാണ് മുന്നറിയിപ്പ്. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിസ് പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിർത്തലാക്കണമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു. നിർദ്ദേശം പാലിക്കാത്ത പക്ഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കുകയും കട
അടച്ചുപൂട്ടുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി 28നകം പ്ലാസ്റ്റിക് ഉപയോഗം നിർത്തലാക്കണമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ നിയമം പാലിക്കാത്ത നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളും അടപ്പിച്ചു കഴിഞ്ഞെന്ന് മുനിസിപ്പാലിറ്റികളുടെ അസ്സിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിർ അൽ മതാബ് പറഞ്ഞു. ജിദ്ദയിലെ ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി മുനിസിപ്പാലിറ്റി ഇതിനകം ഒട്ടേറെ ഭക്ഷ്യശാലകൾഅടച്ചുപൂട്ടിയിരുന്നു.ഭക്ഷണമുണ്ടാക്കുമ്പോൾ കൺവെയർ ബെൽറ്റ് ഉപയോഗിക്കാത്തതും ഭക്ഷണം ചൂടാറാതെ പാക്ക് ചെയ്യുന്നതുമായ ബേക്കറികൾക്കെതിരെയും നടപടിയുണ്ടാകും.