ജിദ്ദ: സൗദിയിൽ ജൂലൈ മുതൽ ഇന്ധനവില വർധിപ്പിക്കാൻ സൗദി സർക്കാർ ഒരുങ്ങുന്നതായി സൂചന. . കൃത്യമായ വില വർധന സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 30 ശതമാനത്തോളം വർധനവ് ഉണ്ടാകുമെന്നാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഗോള വിപണിയിലെ ഇന്ധന വില നിലവാരത്തിലേക്ക് പ്രാദേശിക വിപണി വിലയും ഉയർത്തുന്നതിന്റെ ഭാഗമായാണ് വില വർധിപ്പിക്കുതെന്നും റിപോർട്ടിൽ പറയുന്നു. രാജ്യ ത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും ഇന്ധന ഉപഭോഗം കുറയ്ക്കുകയും കരുതൽ ഇന്ധന ശേഖരം വർധിപ്പിക്കുകയുമാണ് ഇതുവഴി സൗദി ലക്ഷ്യമിടുന്നത്. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി.

സൗദിയിൽ അവസാനമായി ഇന്ധന വില വർധിപ്പിച്ചത് 2015ലാണ്. 95 റെഡ് പെട്രോളിന് 90 ഹലാലയായും 91 ഗ്രീൻ പെട്രോളിന് 75 ഹലാലയായുമാണ് വില വർധിപ്പിച്ചരുന്നത്. നേരത്തെ ഇത് യഥാക്രമം 60 ഹലാലയും 45 ഹലാലയുമായിരുന്നു.