- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സർക്കാർ സേവനങ്ങൾ ലഭിക്കാൻ വിദേശികൾക്കും വ്യക്തിഗത മേൽവിലാസം നിർബന്ധം; വ്യക്തികൾ രജിസ്റ്റർ ചെയ്യാൻ നല്കേണ്ടത് തിരിച്ചറിയൽ കാർഡ് നമ്പർ
സൗദിയിൽ സർക്കാർ, അർധ സർക്കാർ സേവനങ്ങൾ ലഭിക്കാൻ വ്യക്തിഗത മേൽ വിലാസം നിർബന്ധമാക്കിത്തുടങ്ങി. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വെബ്‌സൈറ്റിലാണ് അഡ്രസ് രേഖപ്പെടുത്തേണ്ടത്.വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങൾക്കും മേൽവിലാസം രജിസ്റ്റർ ചെയ്യാം. വ്യക്തികൾ തിരിച്ചറിയൽ കാർഡ് നമ്പറാണ് രജിസ്റ്റർ ചെയ്യാൻ നൽകേണ്ടത്. സ്ഥാപനങ്ങൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷൻ നമ്പർ, തൊഴിൽ മന്ത്രാലയ രജിസ്ട്രേഷൻ നമ്പർ എന്നിവ ചേർത്താൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാവൂ. രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടെ മൊബൈലിൽ ഓൺ ടൈം പാസ്വേർഡ് ലഭിക്കും. ഇതുപയോഗിച്ച് വെരിഫൈ നടത്തി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതോടെ സിപ് കോഡ്, അഡീഷനൽ കോഡ് തുടങ്ങിയ വിവരങ്ങളുൾപ്പെടുന്ന സമ്പൂർണ മേൽവിലാസം ഇഖാമയിലെ പേര് സഹിതം പ്രത്യക്ഷപ്പെടും. അഡ്രസ് തിരുത്താൻ മാനേജ് രജിസ്റ്റേർഡ് അഡ്രസ് എന്ന ഭാഗം ക്ലിക്ക് ചെയ്താൽ മതി. താമസിക്കുന്ന പ്രവിശ്യ, ഏരിയ, മുനിസിപ്പാലിറ്റി നൽകിയ നാലക്ക കെട്ടിട നമ്പർ, ഫ്‌ളാറ്റ് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഇഖാമ നമ്പർ, ഇഖാമ കാലാവധി തുടങ്ങിയ വ
സൗദിയിൽ സർക്കാർ, അർധ സർക്കാർ സേവനങ്ങൾ ലഭിക്കാൻ വ്യക്തിഗത മേൽ വിലാസം നിർബന്ധമാക്കിത്തുടങ്ങി. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വെബ്‌സൈറ്റിലാണ് അഡ്രസ് രേഖപ്പെടുത്തേണ്ടത്.വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങൾക്കും മേൽവിലാസം രജിസ്റ്റർ ചെയ്യാം. വ്യക്തികൾ തിരിച്ചറിയൽ കാർഡ് നമ്പറാണ് രജിസ്റ്റർ ചെയ്യാൻ നൽകേണ്ടത്.
സ്ഥാപനങ്ങൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷൻ നമ്പർ, തൊഴിൽ മന്ത്രാലയ രജിസ്ട്രേഷൻ നമ്പർ എന്നിവ ചേർത്താൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാവൂ. രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടെ മൊബൈലിൽ ഓൺ ടൈം പാസ്വേർഡ് ലഭിക്കും. ഇതുപയോഗിച്ച് വെരിഫൈ നടത്തി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതോടെ സിപ് കോഡ്, അഡീഷനൽ കോഡ് തുടങ്ങിയ വിവരങ്ങളുൾപ്പെടുന്ന സമ്പൂർണ മേൽവിലാസം ഇഖാമയിലെ പേര് സഹിതം പ്രത്യക്ഷപ്പെടും.
അഡ്രസ് തിരുത്താൻ മാനേജ് രജിസ്റ്റേർഡ് അഡ്രസ് എന്ന ഭാഗം ക്ലിക്ക് ചെയ്താൽ മതി. താമസിക്കുന്ന പ്രവിശ്യ, ഏരിയ, മുനിസിപ്പാലിറ്റി നൽകിയ നാലക്ക കെട്ടിട നമ്പർ, ഫ്‌ളാറ്റ് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഇഖാമ നമ്പർ, ഇഖാമ കാലാവധി തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ വേണ്ടത്. .
നാഷണൽ അഡ്രസിൽ വ്യക്തിഗത മേൽവിലാസം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചിരുന്നു. എന്നാൽ പുതിയ അക്കൗണ്ട് തുറക്കാൻ നാഷണൽ അഡ്രസ് വേണം. ഇൻഷുറൻസ് പോളിസി എടുക്കാനും നാഷണൽ അഡ്രസ് നിർബന്ധമാക്കുന്നുണ്ട്.