- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സേവനങ്ങളോടെ സൗദി ഗൾഫ് എയർലൈൻസ് സർവീസ് നവംബർ മുതൽ; പ്രതിദിനം നാല് സർവ്വീസുകളോടെ തുടക്കം; റൂട്ടുകൾ പിന്നാലെ പ്രഖ്യാപിക്കും
റിയാദ്: ഇന്റനെറ്റ് സേവനം ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ സൗദി ഗൾഫ് എയർലൈൻസ് വിമാന കമ്പനി സർവീസിന് അടുത്ത മാസം മുതൽ തുടക്കമിടുന്നു. ദമാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദി ഗൾഫ് എയർലൈൻസ് തുടക്കത്തിൽ നാല് സർവീസുകളാണ് പ്രതിദിനം നടത്തുകയെന്ന് കമ്പനി അറിയിച്ചു. എ320 ഇനത്തിൽ പെട്ട വിമാനങ്ങളാകും സർവീസ് നടത്തുക. സ്വകാര്യ മേഖലയിൽ വ
റിയാദ്: ഇന്റനെറ്റ് സേവനം ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ സൗദി ഗൾഫ് എയർലൈൻസ് വിമാന കമ്പനി സർവീസിന് അടുത്ത മാസം മുതൽ തുടക്കമിടുന്നു. ദമാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദി ഗൾഫ് എയർലൈൻസ് തുടക്കത്തിൽ നാല് സർവീസുകളാണ് പ്രതിദിനം നടത്തുകയെന്ന് കമ്പനി അറിയിച്ചു. എ320 ഇനത്തിൽ പെട്ട വിമാനങ്ങളാകും സർവീസ് നടത്തുക.
സ്വകാര്യ മേഖലയിൽ വിമാന സർവീസ് നടത്താൻ ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും കമ്പനി നേരത്തെ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെ സൗദി ആഭ്യന്തര റൂട്ടിൽ മൂന്ന് വിമാന കമ്പനികളുടെ സേവനം ലഭ്യമാകും.നിലവിലുള്ള സഊദ് എയർലൈൻ, നാസ് എയർലൈൻസ് എന്നിവയോട് മൽസരിക്കാനാണ് പുതുതായി രംഗത്ത് വരുന്ന സൗദി ഗൾഫ് എയർലൈൻസ് തയ്യാറെടുക്കുന്നത്.
സർവീസുകളുടെ റൂട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര സർവീസുകൾക്ക് പിറകെ അന്താരാഷ്ട്ര സർവീസുകളും സൗദി ഗൾഫ് എയർലൈൻ ആരംഭിച്ചേക്കും. ശക്തമായ തിരക്കനുഭവപ്പെടുന്ന സൗദി ആഭ്യന്തര റൂട്ടിൽ പുതിയ വിമാന കമ്പനിയുടെ വരവ് യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും.