രാജ്യത്തെ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായി വരും വർഷങ്ങളിൽ ഈ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതി ആണ് നടപ്പാക്കുന്നത്.

2019, 2020 വർഷത്തിൽ 40,000 സ്വദേശികൾക്ക് സ്വകാര്യ ആരോഗ്യ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നതിനാണ് പദ്ധതി. സൗദി വിഷൻ 2030ന്റെയും ദേശീയ പരിവർത്തന പദ്ധതിയുടെയും ഭാഗമായാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 2019 ജനുവരി മുതൽ സ്വദേശികളെ നിയമിക്കുന്ന നടപടി ആരംഭിക്കും. 2020 ഡിസംബറിനുള്ളിൽ 40,000 പേരുടെ നിയമനം പൂർത്തീകരിക്കും. സ്വദേശികൾ ലഭ്യമല്ലാത്ത തസ്തികയിലേക്ക് വിദേശികൾക്ക് വിസ അനുവദിക്കുന്നതിനും മന്ത്രാലയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.