ജിദ്ദ: രാജ്യത്തേക്ക് വീട്ടുതൊഴിലിനായി എത്തുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ബന്ധപ്പെട്ടവരില്ലെങ്കിൽ സ്‌പോൺസറെ മാറാൻ അവകാശമുണ്ടെന്ന് തൊഴിൽമന്ത്രാലയത്തിന്റെ റിപ്പോർട്ട്. സ്‌പോൺസർമാരിലേക്ക് സേവനം മാറുന്നതിന് വീട്ടു തൊഴിലാളികൾക്ക് തീരുമാനിക്കാൻ വേണ്ട കാരണങ്ങളുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്.

കാരണം കൂടാതെ വേതനം വൈകുക, രാജ്യത്തേക്ക് പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ താമസ സൗകര്യം നൽകാതിരിക്കുക, ഇഖാമ വിതരണം ചെയ്യാതിരിക്കുക, പുതുക്കാനുള്ള കാലാവധി കഴിഞ്ഞു 30 ദിവസം കഴിഞ്ഞിട്ടും ഇഖാമ പുതുക്കാതിരിക്കുക, തൊഴിലാളിയുടെ അറിവോട് കൂടിയല്ലാതെ മറ്റുള്ളവർക്ക് സേവനം ചെയ്യാൻ വാടകക്ക് നൽകുക, തൊഴിലുടമയുടെ അടുത്ത
ബന്ധുക്കളല്ലാത്തവരുടെ അടുത്ത് ജോലിക്ക് നിയോഗിക്കുക, ആരോഗ്യത്തിനും ശാരീരിക സുരക്ഷക്കും ഭീഷണിയായ ജോലിയിൽ നിയോഗിച്ചതായി തെളിയുക, തൊഴിലുടമയോ, ബന്ധുക്കളോ മോശമായി പൊരുമാറിയാതായി തെളിയുക, ഒളിച്ചോടിയെന്ന വ്യാജേന തൊഴിലുടമ തൊഴിലാളിക്കെതിരെ പരാതി നൽകുക, തൊഴിലുടമക്കെതിരെ പരാതി ഉണ്ടാകുക, തൊഴിലാളിയുടെ പരാതിയിൽ വേഗം പരിഹാരം കാണാതിരിക്കാൻ സ്‌പോൺസർ കാരണക്കാരനാകുക, പരാതിയുണ്ടാകുേമ്പാൾ ബന്ധപ്പെട്ട വകുപ്പിനു മുമ്പാകെ രണ്ട് സിറ്റിങിന് തൊഴിലുടമ ഹാജരാകാതിരിക്കുക, യാത്ര, ജയിൽ, മരണം മറ്റെന്തങ്കിലും കാരണത്താൽ തൊഴിലുടമ അപ്രത്യക്ഷമാകുക, തുടർച്ചയായി മൂന്നു മാസം തൊഴിലാളിയു?ടെ
വേതനം നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയും കാരണങ്ങളിൽപ്പെടും.

സ്‌പോൺസർഷിപ്പ് മാറുന്നതിന് മുമ്പ് പുതിയ സ്‌പോൺസർക്ക് 15 ദിവസം വരെ വീട്ടുജോലിക്കാർക്ക് തൊഴിൽ പരിശീലനം നൽകാമൊന്നും ഈ കാലയളവിൽ ധാരണ പ്രകാരമുള്ള വേതനം നൽകിയിരിക്കണമെന്നും സ്‌പോൺസർഷിപ്പിന് നിശ്ചയിച്ച സംഖ്യ പുതിയ സ്‌പോർണർ നൽകിയിരിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി