- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ വിസ പുതുക്കാത്ത വിദേശികൾക്ക് മുന്നറിയിപ്പുമായി സൗദി; ഇഖാമ പുതുക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ആദ്യഘട്ടത്തിൽ അഞ്ഞൂറ് റിയാൽ വരെ പിഴ
തൊഴിൽ വിസ പുതുക്കാത്ത വിദേശികൾക്ക് മുന്നറിയിപ്പുമായി സൗദി അധികൃതർ രംഗത്ത്.താമസരേഖയായ ഇഖാമ, കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വിദേശ തൊഴിലാളികളെ ഓർമിപ്പിച്ചു. ഇഖാമ പുതുക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ആദ്യഘട്ടത്തിൽ അഞ്ഞൂറ് റിയാൽ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാൽ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ പതിനായിരം റിയാൽ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷയെന്ന് പാസ്‌പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം തുടങ്ങിയവ സംയുക്തമായി രാജ്യമെങ്ങും നിയമലംഘകർക്കായി പരിശോധന നടത്തിവരുകയാണ്. നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി നടത്തുന്ന റൈഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
തൊഴിൽ വിസ പുതുക്കാത്ത വിദേശികൾക്ക് മുന്നറിയിപ്പുമായി സൗദി അധികൃതർ രംഗത്ത്.താമസരേഖയായ ഇഖാമ, കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വിദേശ തൊഴിലാളികളെ ഓർമിപ്പിച്ചു.
ഇഖാമ പുതുക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ആദ്യഘട്ടത്തിൽ അഞ്ഞൂറ് റിയാൽ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാൽ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ പതിനായിരം റിയാൽ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷയെന്ന് പാസ്‌പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം തുടങ്ങിയവ സംയുക്തമായി രാജ്യമെങ്ങും നിയമലംഘകർക്കായി പരിശോധന നടത്തിവരുകയാണ്. നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി നടത്തുന്ന റൈഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Next Story