റിയാദ് : തങ്ങളുടെ പങ്കാളിയുടെ ഫോണിലെപാറ്റേണോ പാസ് വേഡോ അൺലോക്ക് ചെയ്ത് ഡിറ്റക്ടീവ് ചമയാൻ നോക്കിയാൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. സംഗതി ഇന്ത്യയിലല്ല, സൗദിയിലാണെന്ന് മാത്രം. ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ മൊബൈൽ ഫോണിൽ 'ഒളിഞ്ഞു നോക്കിയാൽ' ഒരു വർഷം തടവും പിഴയും. സൗദി അറേബ്യയിലാണ് ഇത്തരമൊരു നീക്കം വന്നിരിക്കുന്നത്. പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങൾ എടുക്കുന്നത് സൗദി സൈബർ കുറ്റകരമാക്കിയയോടെയാണ് ശിക്ഷാ നടപടികൾ കർശനമായിരിക്കുന്നത്.

ഇതുപ്രകാരം, പങ്കാളിയുടെ ഫോണിന്റെ പാസ്വേഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നു നോക്കുന്നതാണ് സൈബർ കുറ്റം. ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോർവേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയോ ചെയ്താൽ തടവും പിഴയും ഒന്നിച്ചു കിട്ടും