- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഇന്നുമുതൽ: വിമാനടിക്കറ്റിനൊപ്പം ക്വാറന്റെയ്ൻ കഴിയേണ്ടവർ ഹോട്ടൽ ബുക്കിങിന്റെ തുക കൂടി അടക്കണം
ജിദ്ദ: വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ (ഹോട്ടൽ വാസം) ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശികൾക്കാണ് ക്വാറന്റീൻ നിർബന്ധമാക്കിയത്. സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവർ, ഔദ്യോഗിക പ്രതിനിധിസംഘങ്ങൾ്, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ യുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയിൽ പ്രവര്‍ത്തിക്കുന്നവര#്, കപ്പല്‍ ജീവനക്കാർ്, അതിർത്തികൾ കടന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികൾ എന്നിവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.
എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ സൗദിയിലെത്തിയാൽ ഹാജരാക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കിയവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കേണ്ടതുണ്ട്. സന്ദർശക വിസക്കാരാണെകിൽ കോവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കണം. സൗദി ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ക്വാറന്റീൻ അനുവദിക്കൂ.
സൗദിയിലെത്തി നാല് മണിക്കൂറിനുള്ളിൽ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലെത്തിയാലും മേൽപറഞ്ഞ നിബന്ധനകൾ അവർക്കും ബാധകമാണ്.