സൗദിയിൽ അപകടത്തിൽ പെട്ടിട്ടില്ലാത്ത വാഹനങ്ങൾക്ക് ഇൻഷൂർ പ്രീമിയത്തിൽ 30 ശതമാനം വരെ ഇളവ് നൽകുന്ന് നിയമം ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വരും.ആദ്യം 15 ശതമാനവും തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ 30 ശതമാനവുമാണ് ഇളവ് ലഭിക്കുക.

ഇതിനായി വാഹനങ്ങളുടെ അപകട റെക്കോർഡ് പരിശോധിക്കാൻ ഇൻഷൂറൻസ് കമ്പനികൾക്ക് ട്രാഫിക് വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.കന്പനികൾക്ക് ട്രാഫിക് വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെ വാഹനങ്ങളുടെ അപകട റെക്കോഡ് പരിശോധിക്കാനാകും

രാജ്യത്തെ ഇൻഷൂറൻസ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റിയുടെ (സാമ) നിർദേശപ്രകാരമാണ് നിയമപരിഷ്‌കരണം വരുത്തിയിട്ടുള്ളത്. എല്ലാ വാഹനങ്ങൾക്കും ഇൻഷൂറനസ് നിർബന്ധമാക്കിയതോടെ അപകട നിരക്ക് വർധിച്ച സാഹചര്യത്തിലാണ് സാമ പുതിയ നീക്കത്തിലൂടെ അപകട നിരക്ക് കുറക്കാനുള്ള ശ്രമം നടത്തുന്നത്.