- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അപകടങ്ങൾ മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്താൻ സാധ്യത; രാജ്യത്ത് അപകടങ്ങളുണ്ടാക്കുന്നവർ ഇനി ഇൻഷുറൻസ് തുകയും അധികം നൽകേണ്ടി വരും
സൗദിയിൽ അപകടങ്ങൾ മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു. ഇതോടെ അപകടങ്ങളുണ്ടാക്കുന്നവർ ഇൻഷ്വറൻസ് തുക അധികം അടയ്‌ക്കേണ്ടി വരുമെന്നാണ സൂചന. വാഹന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ചിലവും പരിശോധിച്ച് വാഹന ഇൻഷൂറൻസ് പരിഷ്‌ക്കരിക്കുന്നതിനാണ് സൗദി മോണിറ്ററിങ് ഏജൻസി ആലോചിക്കുന്നത്. വാഹനങ്ങളുടെ ഇൻഷുറൻസ് തുക ഭീമമായി ഉയർത്തിയതിനെ തുടർന്നുള്ള പരാതിയിലാണ് ഇത് പരിഗണിക്കുന്നത്. വാഹന ഉടമകളുടെ വിവരങ്ങളും അവരുടെ വാഹനങ്ങൾ ഒരു വർഷത്തിനിടെ വരുത്തിവച്ച അപകടങ്ങളും പരിശോധിച്ച് പ്രീമിയം തുക നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ൂടുതൽ അപകടങ്ങൾ വരുത്തി വച്ചവർക്ക് കൂടുതൽ തുകയും കുറഞ്ഞ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടവർക്കു കുറഞ്ഞ പ്രീമിയം തുകയും ഏർപ്പെടുത്താനാണ് ആലോചന. നിലവിൽ ഒരു അപകടവും വരുത്തിവെക്കാത്ത വാഹനങ്ങൾക്കും ഉയർന്ന പ്രീമിയം തുകയാണ് നൽകേണ്ടിവരുന്നത്. എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിൽ ഇൻഷുറൻസ് പോളിസി അടക്കേണ്ടി വരുന്ന രീതി
സൗദിയിൽ അപകടങ്ങൾ മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു. ഇതോടെ അപകടങ്ങളുണ്ടാക്കുന്നവർ ഇൻഷ്വറൻസ് തുക അധികം അടയ്‌ക്കേണ്ടി വരുമെന്നാണ സൂചന.
വാഹന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ചിലവും പരിശോധിച്ച് വാഹന ഇൻഷൂറൻസ് പരിഷ്‌ക്കരിക്കുന്നതിനാണ് സൗദി മോണിറ്ററിങ് ഏജൻസി ആലോചിക്കുന്നത്. വാഹനങ്ങളുടെ ഇൻഷുറൻസ് തുക ഭീമമായി ഉയർത്തിയതിനെ തുടർന്നുള്ള പരാതിയിലാണ് ഇത് പരിഗണിക്കുന്നത്.
വാഹന ഉടമകളുടെ വിവരങ്ങളും അവരുടെ വാഹനങ്ങൾ ഒരു വർഷത്തിനിടെ വരുത്തിവച്ച അപകടങ്ങളും പരിശോധിച്ച് പ്രീമിയം തുക നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ൂടുതൽ അപകടങ്ങൾ വരുത്തി വച്ചവർക്ക് കൂടുതൽ തുകയും കുറഞ്ഞ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടവർക്കു കുറഞ്ഞ പ്രീമിയം തുകയും ഏർപ്പെടുത്താനാണ് ആലോചന. നിലവിൽ
ഒരു അപകടവും വരുത്തിവെക്കാത്ത വാഹനങ്ങൾക്കും ഉയർന്ന പ്രീമിയം തുകയാണ് നൽകേണ്ടിവരുന്നത്. എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിൽ ഇൻഷുറൻസ് പോളിസി അടക്കേണ്ടി വരുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണന്ന് ഈ മേഖലയിലുള്ള വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു.