ദമ്മാം: രാജ്യത്തെ വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കി നൽകുന്നതിൽ വീഴ്ച വർത്തുന്ന സ്പോൺസർക്ക് പിഴ ചുമത്തുമെന്ന് സഊദി പാസ്‌പോർട്ട് വിഭാഗം(ജവാസാത്ത്) അറിയിച്ചു. ഓൺലൈൻ പോർട്ടലായ മുഖീമിൽ പുതുക്കി നൽകിയാൽ മതിയാകും. സ്പോൺസർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഇ സേവനങ്ങൾ റദ്ദാക്കുകയും ചെയ്യും.

ആശ്രിതരുടെ ഇഖാമ, അബ്ഷിർ സംവിധാനം വഴിയോ മുഖീം പോർട്ടലിലൂടെയോ അവധിക്ക് മുമ്പ് പുതുക്കാത്ത വിദേശികൾക്കും ഈ നിയമം ബാധകമാകും. ഒരിക്കൽ രേഖയുടെ അവധി തീർന്നാൽ സർക്കാരിന്റെ ഔദ്യോഗിക സേവനങ്ങൾ ലഭിക്കില്ല. ലംഘനം ആവർത്തിക്കുന്ന
പക്ഷം നിയമവിധേയമായി ശിക്ഷയും ഇരട്ടിക്കും.

അഞ്ചു വർഷം കാലവധി കാർഡിനുണ്ടെങ്കിലും വർഷാവർഷം ഓൺലൈൻ വഴി പുതുക്കണം.