- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ ജയിലിൽ നിന്നും 149 പേരെ പുറത്തിറക്കിയ പിണറായി വിജയൻ സൗദി രാജാവിനെ കൂടി അതൊന്ന് ബോധ്യപ്പെടുത്താമോ തെറ്റിദ്ധാരണകളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരിൽ സൗദിയിലെ ജയിലിൽ കഴിയുന്നത് 500ൽ അധികം മലയാളികൾ
ഷാർജയിലെ ജയിൽ നിന്നും 149 ഇന്ത്യക്കാരെ പുറത്തിറക്കിയ പിണറായി വിജയൻ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ കൂടി ഇടപെടുമോ? സൗദി രാജാവിനെ കൂടി ഇക്കാര്യം ബോധ്യപ്പെടുത്താനായാൽ മോചനത്തിന് വഴിയൊരുങ്ങുന്നത് തെറ്റിദ്ധാരണകളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരിൽ സൗദിയിലെ ജയിലുകളിൽ കഴിയുന്ന 500ൽ അധികം മലയാളികൾ അടക്കം നിരവധ ഇന്ത്യക്കാർക്ക്. വർഷങ്ങളായി പൊതുമാപ്പ് കാത്ത് 500ഓളം മലയാളികൾ അടക്കം 1,341 ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഷാർജയിലെ ഇന്ത്യക്കാരുടെ മോചനത്തിന് കേരള മുഖ്യമന്ത്രി വഴിയൊരുക്കിയപ്പോൾ സൗദിയിലെ ഇന്ത്യക്കാരുടെ മോചനത്തിനു നയതന്ത്ര ഇടപെടലുകൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഏറ്റവുമധികം ഇന്ത്യക്കാർ തൊഴിൽ തേടി പോകുന്നതു സൗദിയിലേക്കാണ്. സൗദി ജയിലിൽ തടവിൽ കഴിയുന്നവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ സ്ഥാപനമായ നോർക്കയുടെ പക്കലില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദിയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളെ കുറിച്ചുള്ള വിരവരങ്ങൾ ആരാഞ്ഞ് നോർക
ഷാർജയിലെ ജയിൽ നിന്നും 149 ഇന്ത്യക്കാരെ പുറത്തിറക്കിയ പിണറായി വിജയൻ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ കൂടി ഇടപെടുമോ? സൗദി രാജാവിനെ കൂടി ഇക്കാര്യം ബോധ്യപ്പെടുത്താനായാൽ മോചനത്തിന് വഴിയൊരുങ്ങുന്നത് തെറ്റിദ്ധാരണകളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരിൽ സൗദിയിലെ ജയിലുകളിൽ കഴിയുന്ന 500ൽ അധികം മലയാളികൾ അടക്കം നിരവധ ഇന്ത്യക്കാർക്ക്.
വർഷങ്ങളായി പൊതുമാപ്പ് കാത്ത് 500ഓളം മലയാളികൾ അടക്കം 1,341 ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഷാർജയിലെ ഇന്ത്യക്കാരുടെ മോചനത്തിന് കേരള മുഖ്യമന്ത്രി വഴിയൊരുക്കിയപ്പോൾ സൗദിയിലെ ഇന്ത്യക്കാരുടെ മോചനത്തിനു നയതന്ത്ര ഇടപെടലുകൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഏറ്റവുമധികം ഇന്ത്യക്കാർ തൊഴിൽ തേടി പോകുന്നതു സൗദിയിലേക്കാണ്.
സൗദി ജയിലിൽ തടവിൽ കഴിയുന്നവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ സ്ഥാപനമായ നോർക്കയുടെ പക്കലില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദിയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളെ കുറിച്ചുള്ള വിരവരങ്ങൾ ആരാഞ്ഞ് നോർക്ക റൂട്ട്‌സിൽ വിവരാവകാശം ഫയൽ ചെയ്‌തെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. പിന്നീട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും പൊതുപ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച രേഖകളിലാണു സൗദിയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായത്. എന്നാൽ അവരിൽ എത്രപേർ മലയാളികളാണെന്നോ, എന്തൊക്കെ കേസുകളിലാണ് ഇവരെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല.
അതേസമയം ഓഗസ്റ്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ ലോക്‌സഭയിൽ അറിയിച്ച കണക്കുകളിലാണു വിദേശ ജയിലുകളിലെ ഇന്ത്യക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലോകത്താകമാനം 86 ജയിലുകളിലായി 7,620 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ടെന്നാണു കേന്ദ്രമന്ത്രി സഭയെ അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ തടവുപുള്ളികളുടെ വിവരങ്ങൾ കൈമാറാൻ പല രാജ്യങ്ങളും സന്നദ്ധരല്ലെന്നും മന്ത്രി അന്നു വ്യക്തമാക്കിയിരുന്നു.
ഷാർജയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടപ്പോൾ സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്. ചെക്ക് കേസുകൾ, സിവിൽ കേസുകൾ, വിസ തട്ടിപ്പ്, മദ്യ ഉപയോഗം തുടങ്ങി ക്രിമിനൽ കേസുകളിൽ വരെ ഉൾപ്പെട്ട നിരവധിപ്പേരാണു ജയിലിൽ കഴിയുന്നത്. പലരും ജയിലിലാണെന്ന വിവരം പോലും നാട്ടിലെ ബന്ധുക്കൾക്ക് അറിയില്ലത്രേ.