- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറികളിൽ പരിശോധന ശക്തമാക്കിയതോടെ കടകൾ പലതും അടച്ച് പൂട്ടിയ നിലയിൽ; പരിശോധന ഭയന്ന് അടച്ചിട്ടത് നൂറിലേറെ ജൂവലറികൾ; രാജ്യമെമ്പാടുമുള്ള കടകളിൽ കർശന പരിശോധനയുമായി അധികൃതർ
ജ്വല്ലറികളിലെ സ്വദേശിവത്കരണം പ്രാബല്യത്തിലായതോടെ രാജ്യത്തെ ജൂവലറികളിൽ കർശന പരിശോധന തുടരുന്നു.സ്വർണാഭരണ സ്ഥാപനങ്ങളിൽ വിദേശികളില്ലെന്ന് ഉറപ്പു വരുത്താനാണ് പരിശോധന നടത്തുന്നത്. പരിശോധന ശക്തമായതോടെ നിരവധി ജൂവലറികൾ അടച്ചിട്ട നിലയിൽ കണ്ടെത്തി. ഇത് കൂടാതെ സ്വദേശിവത്കരണം പാലിക്കാത്ത അൻപതിലേറെ ജൂവലറികൾ പൂട്ടി. സ്വദേശിവത്കരണം പൂർത്തിയാക്കാത്തതിനാലണ് അൻപതിലേറെ ജൂവലറികൾ ഇതിനകം പൂട്ടിയത്.ഈ മാസം മൂന്നിനാണ് സൗദിയിൽ ജൂവലറികളിൽ സമ്പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിലായത്. ഇതിന് പിന്നാലെയാണ് സാമൂഹ്യ തൊഴിൽ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന. ഒരു വിദേശിയെ ജോലിക്ക് നിർത്തിയാൽ ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികൾ കൂടിയാൽ പിഴയും കൂടും. ജീസാനിൽ വിദേശികൾ ജോലി ചെയ്ത 21 ജൂവലറികൾ പൂട്ടി. അസീറിലും മദീനയിലുമായി നാലു ജൂവലറികൾ അടപ്പിച്ചു. താഇഫിൽ 13 സ്ഥാപനങ്ങൾക്ക് നേരെ നടപടിയുണ്ടായി. റിയാദ്, ജിദ്ദ, മക്ക , മദീന എന്നിവിടങ്ങളിലടക്കം രാജ്യത്തൊട്ടാകെ ഇതിനകം അഞ്ഞൂറിലേറെ കടകളിൽ പരിശോധന പൂർത്തിയായിട്ടുണ്ട്.
ജ്വല്ലറികളിലെ സ്വദേശിവത്കരണം പ്രാബല്യത്തിലായതോടെ രാജ്യത്തെ ജൂവലറികളിൽ കർശന പരിശോധന തുടരുന്നു.സ്വർണാഭരണ സ്ഥാപനങ്ങളിൽ വിദേശികളില്ലെന്ന് ഉറപ്പു വരുത്താനാണ് പരിശോധന നടത്തുന്നത്. പരിശോധന ശക്തമായതോടെ നിരവധി ജൂവലറികൾ അടച്ചിട്ട നിലയിൽ കണ്ടെത്തി.
ഇത് കൂടാതെ സ്വദേശിവത്കരണം പാലിക്കാത്ത അൻപതിലേറെ ജൂവലറികൾ പൂട്ടി. സ്വദേശിവത്കരണം പൂർത്തിയാക്കാത്തതിനാലണ് അൻപതിലേറെ ജൂവലറികൾ ഇതിനകം പൂട്ടിയത്.ഈ മാസം മൂന്നിനാണ് സൗദിയിൽ ജൂവലറികളിൽ സമ്പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിലായത്. ഇതിന് പിന്നാലെയാണ് സാമൂഹ്യ തൊഴിൽ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന. ഒരു വിദേശിയെ ജോലിക്ക് നിർത്തിയാൽ ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികൾ കൂടിയാൽ പിഴയും കൂടും.
ജീസാനിൽ വിദേശികൾ ജോലി ചെയ്ത 21 ജൂവലറികൾ പൂട്ടി. അസീറിലും മദീനയിലുമായി നാലു ജൂവലറികൾ അടപ്പിച്ചു. താഇഫിൽ 13 സ്ഥാപനങ്ങൾക്ക് നേരെ നടപടിയുണ്ടായി. റിയാദ്, ജിദ്ദ, മക്ക , മദീന എന്നിവിടങ്ങളിലടക്കം രാജ്യത്തൊട്ടാകെ ഇതിനകം അഞ്ഞൂറിലേറെ കടകളിൽ പരിശോധന പൂർത്തിയായിട്ടുണ്ട്.