- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്‌ച്ച മുതൽ വിദേശികളെ ജ്വലറികളിൽ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; പിഴ ഇരുപതിനായിരം റിയാൽ വരെ; വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും; ജോലി പോകുന്നത് നിരവധി മലയാളികൾക്ക്
സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തി?െന്റ ഭാഗമായി സ്വർണക്കടകളിലെ സമ്പൂർണ സൗദിവത്കരണം ഞായറാഴ്‌ച്ച നടപ്പിലാകുന്നതോടെ തൊഴിൽ നഷ്ടമാകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്കാണ്. സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ഞായറാഴ്‌ച്ച മുതൽ സ്വർണക്കടകളിൽ വിദേശിയെ ജോലിക്ക് നിർത്തിയാൽ ഇനി വൻ തുക പിഴയൊടുക്കണം. ഇരുപതിനായിരം റിയാലാണ് പിഴ അടക്കേണ്ടി വരിക. നിയമം അടുത്ത ഞായറാഴ്ച മുതൽ പ്രബല്യത്തിലാകും. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. ഡിസംബർ മൂന്ന് മുതലാണ് സ്വർണക്കടകളിലെ സമ്പൂർണ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വരുന്നത്. സ്വകാര്യ മേഖലയിലെ ഊർജ്ജിത സ്വദേശിവത്കരണത്തിന് തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്റെ ഭാഗമായുള്ള നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വർണക്കടകൾ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധകർ ഉണ്ടായിരിക്കുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു ജൂവലറികളിൽ സമ്പൂർണ സ്വദേശീവൽക
സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തി?െന്റ ഭാഗമായി സ്വർണക്കടകളിലെ സമ്പൂർണ സൗദിവത്കരണം ഞായറാഴ്‌ച്ച നടപ്പിലാകുന്നതോടെ തൊഴിൽ നഷ്ടമാകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്കാണ്. സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ഞായറാഴ്‌ച്ച മുതൽ സ്വർണക്കടകളിൽ വിദേശിയെ ജോലിക്ക് നിർത്തിയാൽ ഇനി വൻ തുക പിഴയൊടുക്കണം. ഇരുപതിനായിരം റിയാലാണ് പിഴ അടക്കേണ്ടി വരിക. നിയമം അടുത്ത ഞായറാഴ്ച മുതൽ പ്രബല്യത്തിലാകും. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും.
ഡിസംബർ മൂന്ന് മുതലാണ് സ്വർണക്കടകളിലെ സമ്പൂർണ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വരുന്നത്. സ്വകാര്യ മേഖലയിലെ ഊർജ്ജിത സ്വദേശിവത്കരണത്തിന് തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്റെ ഭാഗമായുള്ള നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വർണക്കടകൾ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധകർ ഉണ്ടായിരിക്കുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു
ജൂവലറികളിൽ സമ്പൂർണ സ്വദേശീവൽക്കരണം പ്രാബല്യത്തിൽ വരുന്നതോടെ നൂറുക്കണക്കിനു ജൂവലറികൾ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും. വിൽപനയ്ക്ക് പുറമേ ജൂവലറിയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും സമ്പൂർണ സൗദിവൽക്കരണം കൊണ്ടു വരാനാണ് നീക്കം.