- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിന്നും ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 2846 പേർ; തൊഴിൽ പ്രതിസന്ധി കാരണം ദുരിതത്തിലായവരുടെ തിരിച്ചുപോക്ക് തുടരുന്നു; മടങ്ങിയവരിൽ 76 മലയാളികൾ
റിയാദ്: തൊഴിൽ പ്രതിസന്ധി കാരണം ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തിരിച്ച് പോക്ക് തുടരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് സൗദി സർക്കാറിന്റെയും ഇന്ത്യൻ എംബസിയുടെയും സൗജന്യ ടിക്കറ്റിൽ ഇതിനകം മടങ്ങിയത് 2846 പേരാണ്. ഇതിൽ 76 പേർ മലയാളികളാണ്. 1346 തൊഴിലാളികൾ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നും 1500 പേർ ജിദ്ദയിൽ നിന്നുമാണ് മടങ്ങിയത്. ഇനിയും നിരവധി തൊഴിലാളികൾ അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എംബസി അധികൃതർ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എക്‌സിറ്റ് നടപടികൾ പൂർത്തിയാകുന്ന മുറക്ക് അവരും നാട്ടിലേക്ക് മടങ്ങും. യു.പി, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തൊഴിലാളികൾ മടങ്ങിയത്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്തിരുന്ന സൗദിയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ സൗദി ഓജർ, ബിൻലാദിൻ തുടങ്ങിയവയിൽ തൊഴിൽ പ്രതിസന്ധി യുണ്ടാവുകയും മാസങ്ങളായി ശമ്പളം മുടങ്ങുകയും ച
റിയാദ്: തൊഴിൽ പ്രതിസന്ധി കാരണം ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തിരിച്ച് പോക്ക് തുടരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് സൗദി സർക്കാറിന്റെയും ഇന്ത്യൻ എംബസിയുടെയും സൗജന്യ ടിക്കറ്റിൽ ഇതിനകം മടങ്ങിയത് 2846 പേരാണ്. ഇതിൽ 76 പേർ മലയാളികളാണ്. 1346 തൊഴിലാളികൾ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നും 1500 പേർ ജിദ്ദയിൽ നിന്നുമാണ് മടങ്ങിയത്.
ഇനിയും നിരവധി തൊഴിലാളികൾ അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എംബസി അധികൃതർ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എക്‌സിറ്റ് നടപടികൾ പൂർത്തിയാകുന്ന മുറക്ക് അവരും നാട്ടിലേക്ക് മടങ്ങും.
യു.പി, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തൊഴിലാളികൾ മടങ്ങിയത്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്തിരുന്ന സൗദിയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ സൗദി ഓജർ, ബിൻലാദിൻ തുടങ്ങിയവയിൽ തൊഴിൽ പ്രതിസന്ധി യുണ്ടാവുകയും മാസങ്ങളായി ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.തൊഴിലാളികളെ സൗജന്യമായി നാട്ടിലത്തെിക്കാനും ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യാനും സൽമാൻ രാജാവ് നിർദ്ദേശം നൽകി. നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ള തൊഴിലാളികളെ സൗജന്യമായി സൗദി എയർലൈൻസിൽ കൊണ്ടുപോകാമെന്നും ആനുകൂല്യങ്ങൾ വാങ്ങി എംബസികൾ വഴി നാട്ടിലത്തെിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയതോടെയാണ് തൊഴിലാളികളുടെ തിരിച്ചു പോക്ക് തുടങ്ങിയത്.