- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമം പാലിക്കുന്നതിൽ തൊഴിലുടമകൾ വീഴ്ച്ചവരുത്തുന്നു; മക്കയിൽ പിഴ ചുമത്തിയത് 250 കമ്പനികൾക്ക്; നിയമം നടപ്പിലാക്കാൻ പരിശോധനയുമായി സൗദി തൊഴിൽ മന്ത്രാലയം
കടുത്ത വേനലിലെ ഉച്ചവെയിലിൽ സ്ഥാപനങ്ങൾ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ പരിശോധനയുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. മക്കയിൽ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിലായി നിർമ്മാണമേഖലയിൽ നടത്തിയ പരിശോധനയിൽ 250 നിയമലംഘനങ്ങൾ പിടികൂടി. നട്ടുച്ചയ്ക്കും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന സാഹചര്യമാണ് ചില നിർമ്
കടുത്ത വേനലിലെ ഉച്ചവെയിലിൽ സ്ഥാപനങ്ങൾ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ പരിശോധനയുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. മക്കയിൽ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിലായി നിർമ്മാണമേഖലയിൽ നടത്തിയ പരിശോധനയിൽ 250 നിയമലംഘനങ്ങൾ പിടികൂടി.
നട്ടുച്ചയ്ക്കും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന സാഹചര്യമാണ് ചില നിർമ്മാണ കമ്പനികൾ തുടരുന്നത്. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷവും സംവിധാനവും പ്രദാനം ചെയ്യുകയെന്ന മൗലികാവകാശ സംരക്ഷണം ഉറപ്പുവരുത്താനാണ് സമയ ഇളവിന്റെ നിയമമെന്നും ജോലിസ്ഥലങ്ങളിലെ അപകടവും തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ എല്ലാവരും ഇതുമായിസഹകരിക്കണമെന്നും മക്ക പ്രവിശ്യയിലെ തൊഴിൽ കാര്യാലയം മേധാവി അബ്ദുല്ല അൽ ഉലയ്യാൻ അറിയിച്ചു.
നട്ടുച്ചയ്ക്ക് 12 മുതൽ മൂന്നു വരെ പുറത്ത് വെയിലിൽ തൊഴിലെടുപ്പിക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്താൻ പരിശോധന കർശനമാക്കും. നിയമലംഘനകേസുകളിൽ ഓരോന്നിനും മൂവായിരത്തിനും പതിനായിരത്തിനുമിടയിൽ റിയാൽ പിഴയിടുകയോ സ്ഥാപനം അടച്ചു പൂട്ടുകയോ ഇരുശിക്ഷകളും ഒന്നിച്ചു ചുമത്തുകയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 9911 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് കാര്യാലയം മേധാവി പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.