- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അദ്ധ്യാപകർക്ക് ഭീമമായ ലെവി; ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഫീസ് കൂട്ടിയേക്കും
ജിദ്ദ: സൗദിയിൽ ആശ്രിത വിസയിൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന വിദേശികളായ അദ്ധ്യാപകർക്ക് ലെവി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് കൂട്ടാൻ സാധ്യത. വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിച്ചും അദ്ധ്യാപകരുടെ ശമ്പളത്തിൽനിന്ന് പിടിച്ചുമാകും സ്‌കൂളുകൾ ലെവിയടക്കുകയെന്നാണ് നിലവിലെ സൂചന. അതേസമയം ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാൽ ഫീസ് വർധന ഒരേ പോലെയായിരിക്കില്ല. അദ്ധ്യാപകരുടെ വാർഷിക ലെവിയായ 9500 റിയാൽ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ത്യൻ എംബസി ഹയർബോർഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിൻസിപ്പൽമാരുടെ സമിതി രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് അംബാസിഡർക്ക് കൈമാറുമെന്നാണ് സൂചന. നിലവിൽ കുടുംബ വിസയിൽ കഴിയുന്നവർ നൽകിവരുന്ന ആശ്രിത ലെവിക്ക് പുറമെ ഇവർ വർഷം 9,500 റിയാൽ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ദമ്മാമിലെ ഇന്ത്യൻ എംബസി സ്‌കൂൾ ജീവനക്കാരിൽ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയിൽ
ജിദ്ദ: സൗദിയിൽ ആശ്രിത വിസയിൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന വിദേശികളായ അദ്ധ്യാപകർക്ക് ലെവി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് കൂട്ടാൻ സാധ്യത. വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിച്ചും അദ്ധ്യാപകരുടെ ശമ്പളത്തിൽനിന്ന് പിടിച്ചുമാകും സ്‌കൂളുകൾ ലെവിയടക്കുകയെന്നാണ് നിലവിലെ സൂചന. അതേസമയം ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാൽ ഫീസ് വർധന ഒരേ പോലെയായിരിക്കില്ല.
അദ്ധ്യാപകരുടെ വാർഷിക ലെവിയായ 9500 റിയാൽ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ത്യൻ എംബസി ഹയർബോർഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിൻസിപ്പൽമാരുടെ സമിതി രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് അംബാസിഡർക്ക് കൈമാറുമെന്നാണ് സൂചന.
നിലവിൽ കുടുംബ വിസയിൽ കഴിയുന്നവർ നൽകിവരുന്ന ആശ്രിത ലെവിക്ക് പുറമെ ഇവർ വർഷം 9,500 റിയാൽ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ദമ്മാമിലെ ഇന്ത്യൻ എംബസി സ്‌കൂൾ ജീവനക്കാരിൽ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയിൽ കഴിയുന്നവരാണ്.
15000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ദമ്മാം ഇന്ത്യൻ സ്‌കൂളിലെ ജീവനക്കാരിൽ പകുതിയിലധികവും മലയാളി അദ്ധ്യാപികമാരാണ്. പുതിയ പ്രതിസന്ധി സംജാതമായതോടെ അദ്ധ്യാപകരും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കാൻ നിർബന്ധിതമാവും.