- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള പുതുക്കിയ ലെവി ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വർഷം 4800 റിയാൽ വരെ ലെവിയായി അടക്കണം
സൗദിയിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പുതുക്കിയ ലെവി ജനുവരി 1-ന് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വർഷം 4800 റിയാലാണ് ലെവി ഏർപ്പെടുത്തിയിട്ടുള്ളത്.നിലവിൽ 2400 റിയാലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയിട്ടുള്ളത്. 50 ശതമാനത്തിൽ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമ വർഷം 4800 റിയാൽ ലെവി അടക്കണം. വർക് പെർമിറ്റ്, ഇഖാമ ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ 5600 റിയാൽ വർഷം ചെലവഴിക്കേണ്ടി വരും. 50 ശതമാനത്തിൽ കൂടുതൽ സ്വദേശികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികൾക്ക് വർഷം 3600 റിയാൽ ലെവി അടച്ചാൽ മതിയെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളെക്കാൾ കുറവുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ 2019-ൽ 7,200ഉും 2020ൽ 9,600 റിയാലും ലെവി അടക്കണം. സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുപാതികമായ ഇളവ് ലഭിക്കും.നിലവിൽ ഇഖാമ, വർക് പെർമിറ്റ് എന്നിവയുടെ കാലാവധിയുള്ളവർ ജനുവരി 1 മുത
സൗദിയിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പുതുക്കിയ ലെവി ജനുവരി 1-ന് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വർഷം 4800 റിയാലാണ് ലെവി ഏർപ്പെടുത്തിയിട്ടുള്ളത്.നിലവിൽ 2400 റിയാലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയിട്ടുള്ളത്.
50 ശതമാനത്തിൽ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമ വർഷം 4800 റിയാൽ ലെവി അടക്കണം. വർക് പെർമിറ്റ്, ഇഖാമ ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ 5600 റിയാൽ വർഷം ചെലവഴിക്കേണ്ടി വരും. 50 ശതമാനത്തിൽ കൂടുതൽ സ്വദേശികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികൾക്ക് വർഷം 3600 റിയാൽ ലെവി അടച്ചാൽ മതിയെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളെക്കാൾ കുറവുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ 2019-ൽ 7,200ഉും 2020ൽ 9,600 റിയാലും ലെവി അടക്കണം. സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുപാതികമായ ഇളവ് ലഭിക്കും.നിലവിൽ ഇഖാമ, വർക് പെർമിറ്റ് എന്നിവയുടെ കാലാവധിയുള്ളവർ ജനുവരി 1 മുതൽ വർധിപ്പിച്ച ലെവി അടക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.