- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വിദേശികൾക്ക് ലെവി ഈടാക്കി തുടങ്ങുന്നത് ജൂലൈ മുതൽ; വിദേശ ജോലിക്കാർക്കും ആശ്രിത വിസയിലുള്ളവർക്കും ലെവി ബാധകം; ക്ലിനിക്, ഡ്രൈവിങ് തൊഴിലാളികൾക്ക് ലെവി ഈടാക്കില്ല
വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ലെവി ഏർപ്പെടുത്തുന്ന നിയമം അടുത്ത ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.ആദ്യഘട്ടത്തിൽ സ്വദേശി ജീവനക്കാരേക്കാൾ, വിദേശ ജീവനക്കാർ കൂടുതലുള്ള സ്ഥാപനങ്ങൾ പ്രതിമാസം 200 റിയാൽ വീതമാണ് നൽകേണ്ടത്. വിദേശജോലിക്കാരുടെ ഭാര്യ, മക്കൾ, മറ്റു ആശ്രിതർ എന്നിവർക്കായുള്ള, 100 റിയാൽ വീതമുള്ള ലെവി 2017 ജൂലായിലും നിലവിൽ വരും. ഗാർഹികമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ ലെവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മൂലം കൂടുതൽ അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക് ഇഖാമ പുതുക്കണമെങ്കിൽ ഭീമമായ തുക ചെലവഴിക്കേണ്ടി വരും. തുടക്കത്തിൽ ഒരോ അംഗത്തിനും പ്രതിമാസം 100 റിയാൽ വീതം അടയ്ക്കണം. പിന്നീട് ഓരോ വർഷവും 100 റിയാൽ വീതം വർധിക്കും. 2020 ആകുമ്പോൾ കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 400 റിയാൽ വീതം അടയ്ക്കേണ്ടി വരും. താമസ രേഖയായ ഇഖാമ പുതുക്കുമ്പോഴാണ് ഈ ഫീസ് ഈടാക്കുകയെന്നു പ്രമുഖ അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് ഒരു വർഷത്തേക്കുള്ള ഫീസ് ഒരുമിച്ചു ഈടാക്കാനാണ് നീക്കം. 2017ൽ ഒരാൾക്ക് ഒരു വർഷത്തേക്ക് 1200 റിയാലും 2020ൽ ഒര
വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ലെവി ഏർപ്പെടുത്തുന്ന നിയമം അടുത്ത ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.ആദ്യഘട്ടത്തിൽ സ്വദേശി ജീവനക്കാരേക്കാൾ, വിദേശ ജീവനക്കാർ കൂടുതലുള്ള സ്ഥാപനങ്ങൾ പ്രതിമാസം 200 റിയാൽ വീതമാണ് നൽകേണ്ടത്. വിദേശജോലിക്കാരുടെ ഭാര്യ, മക്കൾ, മറ്റു ആശ്രിതർ എന്നിവർക്കായുള്ള, 100 റിയാൽ വീതമുള്ള ലെവി 2017 ജൂലായിലും നിലവിൽ വരും. ഗാർഹികമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ ലെവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇത് മൂലം കൂടുതൽ അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക് ഇഖാമ പുതുക്കണമെങ്കിൽ ഭീമമായ തുക ചെലവഴിക്കേണ്ടി വരും. തുടക്കത്തിൽ ഒരോ അംഗത്തിനും പ്രതിമാസം 100 റിയാൽ വീതം അടയ്ക്കണം. പിന്നീട് ഓരോ വർഷവും 100 റിയാൽ വീതം വർധിക്കും. 2020 ആകുമ്പോൾ കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 400 റിയാൽ വീതം അടയ്ക്കേണ്ടി വരും. താമസ രേഖയായ ഇഖാമ പുതുക്കുമ്പോഴാണ് ഈ ഫീസ് ഈടാക്കുകയെന്നു പ്രമുഖ അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് ഒരു വർഷത്തേക്കുള്ള ഫീസ് ഒരുമിച്ചു ഈടാക്കാനാണ് നീക്കം.
2017ൽ ഒരാൾക്ക് ഒരു വർഷത്തേക്ക് 1200 റിയാലും 2020ൽ ഒരാൾക്ക് 4800 റിയാലും അടയ്‌ക്കേണ്ടി വരും. ഇതിനു പുറമേ ഒരു വർഷത്തേക്ക് നാട്ടിലേക്ക് പോകുന്നവർ 1200 റിയാൽ എക്സിറ്റ് റീ-എൻട്രി ഫീസായും അടയ്ക്കണം. മൂന്നോ നാലോ അംഗ കുടുംബമുള്ള സാധാരണ വരുമാനക്കാർക്ക് സൗദിയിൽ കുടുംബത്തെ നിർത്താൻ കഴിയില്ല. വലിയ വരുമാനം ഉള്ളവർക്ക് മാത്രം കുടുംബത്തെ കൂടെ നിർത്താൻ കഴിയുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.