ജുബൈൽ: നിർത്തിയിട്ട ട്രെയിലറിൽ പിക്കപ്പ് ഇടിച്ച് സ്വദേശി വനിത മരിച്ച സംഭവത്തിൽ മലയാളിക്ക് രണ്ടരലക്ഷം റിയാൽ പിഴ ശിക്ഷ. ജുബൈൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം പേയാട് പ്‌ളാവിളക്കോട് സ്വദേശി ഗിരീഷ് കുമാർ (43) ആണ് ഇത്രയും വലിയ തുക അടക്കേണ്ടത്. 2011ലാണ് 

തിരുവനന്തപുരത്തുള്ള ഏജന്റ് വഴി വിസ സംഘടിപ്പിച്ച് ഗിരീഷ് ജുബൈലിൽ എത്തിയത്. വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരവേ സ്‌പോൺസർ ഗിരീഷിനെ ട്രെയിലർ ഓടിക്കാൻ ഏൽപിക്കുകയായിരുന്നു.

ദമ്മാമിൽ നിന്ന് 230 കിലോമീറ്റർ അകലെ നാരിയയിൽ സ്‌പോൺസർ ഏറ്റെടുത്തന്മപ്രോജക്ടിൽ ആയിരുന്നു ജോലി. ട്രെയിലർ ഓടിക്കാൻ വേണ്ട ലൈസൻസ് ഇല്ലാത്തതിനാൽ ഗിരീഷ് വിസമ്മതിച്ചുവെങ്കിലും 10 വീലുള്ള വാഹനം നിർബന്ധിച്ച് ഓടിപ്പിക്കുകയായിരുന്നുവത്രെ. 2012 നവംബർ 7നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാരിയനീറ റോഡരികിൽ നിർത്തിയിട്ട ട്രെയിലറിനു പിന്നിൽ സ്വദേശി ഓടിച്ചു വന്ന പിക്കപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും ഒപ്പം യാത്ര ചെയ്ത സഹോദരി മരിക്കുകയും ചെയ്തു.

വാഹനമോടിക്കുമ്പോൾ ഗിരീഷിനു ലൈസൻസോ ഇൻഷുറൻസ് സുരക്ഷയോ ഇല്‌ളെന്ന് പിന്നീട് കോടതി കണ്ടത്തെി. ഇതേ തുടർന്നാണ് ജയിലിൽ അടക്കാനും രണ്ടരലക്ഷത്തിലേറെ റിയാൽ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചത്. മരിച്ച വനിതയുടെ കുടുംബത്തിനു ഒന്നര
ലക്ഷവും പരിക്കേറ്റ സഹോദരന് 1,05,00 0റിയാലും നൽകാനുമാണ് വിധി.