സൗദിയിൽ മലയാളി യുവതി വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂർ മടക്കര സ്വദേശിനി ഷംറിൻ സഹേഷ് ആണ് മരിച്ചത്. 36 വയസായിരുന്നു പ്രായം. 

വീടിനു സമീപത്തുവച്ച് ഉറുമ്പുകടിയേറ്റതിനെത്തുടർന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അർധരാത്രിയോടെ മരിച്ചു. കണ്ണൂർ താണ പോസ്റ്റോഫീസിനു സമീപത്തെ പള്ളിക്കണ്ടി സഹേഷാണ് ഭർത്താവ്.

ഇൻഷുറൻസ് കമ്പനി ജീവനക്കാരനാണ്. വർഷങ്ങളായി ഇവർ റിയാദിൽ താമസിച്ചു വരിക യായിരുന്നു. മക്കൾ: സഹൽ, ഷിറിൻ. സഹൽ. ഷംറിന്റെ മൃതദേഹം അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബർസ്ഥാനിൽ ഖബറടക്കി.